സിന്ധുവും പ്രണോയിയും കശ്യപും പ്രീ ക്വാര്‍ട്ടറില്‍ബാങ്കോക്ക്: ഇന്തോനീസ്യന്‍ ഓപണില്‍ നഷ്ടപ്പെട്ട കിരീടം തിരിച്ചു പിടിക്കാനായി തായ്‌ലന്‍ഡ് ഓപണില്‍ ഇറങ്ങിയ സിന്ധുവിന് വിജയത്തുടക്കം. കൂടാതെ ഇന്ത്യന്‍ താരങ്ങളായ എച്ച് എസ് പ്രണോയും ദീര്‍ഘ നാളത്തെ വിശ്രമങ്ങള്‍ക്ക് ശേഷം ബാഡ്മിന്റണ്‍ കോര്‍ട്ടിലിറങ്ങിയ പാരുപ്പള്ളി കശ്യപും ജയത്തോടെ പ്രീക്വാര്‍ട്ടറില്‍ സ്ഥാനമുറപ്പിച്ചു. ബള്‍ഗേറിയയുടെ ലോക 43ാം നമ്പര്‍ താരം ലിന്‍ഡ സെറ്റ്ചിരിയെയാണ് നിലവിലെ മൂന്നാം നമ്പര്‍ താരമായ സിന്ധു പരാജയപ്പെടുത്തിയത്. സ്‌കോര്‍ 21-8,21-15. എന്നാല്‍ പുരുഷ സിംഗിള്‍സില്‍ ലോക 43ാം നമ്പര്‍ സ്പാനിഷ് താരം പാബ്ലോ അഭിയാന്‍ വിസെനെയാണ് 14ാം നമ്പര്‍ താരമായ പ്രണോയ് കീഴ്‌പ്പെടുത്തിയത്. സ്‌കോര്‍ 21-16,21-19.  നിലവിലെ 55ാം നമ്പര്‍ താരമായ കശ്യപ് 66ാം നമ്പര്‍ താരം കാനഡയുടെ ജേസന്‍ ആന്റണിയെയാണ് അടിയറവ് പറയിച്ചത്. സ്‌കോര്‍ 21-15,21-17.

RELATED STORIES

Share it
Top