സിന്ധുവിനും സെയ്‌നയ്ക്കും റാങ്ക് നഷ്ടംന്യൂഡല്‍ഹി: ഒളിംപിക് വെള്ളിമെഡല്‍ ജേത്രി പി വി സിന്ധുവിനും മുന്‍ ലോക ഒന്നാംനമ്പര്‍ സെയ്‌ന നെഹ്‌വാളിനും റാങ്കിങില്‍ ഇടിവ്. ബാഡ്മിന്റണ്‍ ഫെഡറേഷന്റെ പുതുക്കിയ പട്ടികയിലാണ് ഇരുവരും ഓരോ സ്ഥാനം താഴേക്ക് ഇറങ്ങിയത്. സിന്ധു നാലാംസ്ഥാനത്തേക്കും സെയ്‌ന ഒമ്പതാം സ്ഥാനത്തേക്കുമാണ് പിന്തള്ളപ്പെട്ടത്. ചൈനയില്‍ നടന്ന ഏഷ്യന്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിലെ മോശം പ്രകടനമാണ് ഇരുവര്‍ക്കും റാങ്ക് നഷ്ടത്തിന് ഇടയാക്കിയത്. പുരുഷ വിഭാഗത്തില്‍ 13ാം സ്ഥാനത്തുള്ള അജയ് ജയറാമിനാണ് മികച്ച സ്ഥാനം. മുന്‍ മൂന്നാം നമ്പര്‍ താരമായ കെ ശ്രീകാന്ത് 26ാമതും സമീര്‍ വര്‍മ 27ാം സ്ഥാനത്തുമാണ്.

RELATED STORIES

Share it
Top