സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ മൂന്നംഗ സമിതി
തിരുവനന്തപുരം: സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളും തൊഴില്‍ സാഹചര്യവും പഠിക്കാന്‍ മുന്‍ ഹൈക്കോടതി ജഡ്ജി ഹേമ അധ്യക്ഷയായി മൂന്നംഗ സമിതിയെ നിയമിക്കാന്‍ തീരുമാനിച്ചു. പ്രശസ്ത നടി ശാരദ,റിട്ടയേഡ് ഐ.എ.എസ് ഉദ്യോഗസ്ഥ കെ.വി.വത്സലകുമാരി എന്നിവരാണ് മറ്റ് അംഗങ്ങള്‍. കേരളാ ചരക്കുസേവന നികുതി ബില്‍2017ഓര്‍ഡിനന്‍സായി ഇറക്കാന്‍ മന്ത്രിസഭ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു.ചരക്കുസേവന നികുതി നടപ്പാക്കുന്നതിന് ഭരണഘടന ഭേദഗതി ചെയ്തുകൊണ്ടുളള ബില്‍2016ഓഗസ്റ്റില്‍ രാജ്യസഭയും ലോകസഭയും പാസ്സാക്കിയിരുന്നു. കേരളത്തിലും ചരക്കുസേവന നികുതി നടപ്പാക്കുന്നതിനാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നത്.

[related]

RELATED STORIES

Share it
Top