സിനിമ തിയേറ്റര്‍ പീഡനം: യൂത്ത് ലീഗ് പ്രതിഷേധ മാര്‍ച്ച്

ആനക്കര: എടപ്പാള്‍ പീഡനക്കേസുമായി ബന്ധപ്പെട്ട് വാര്‍ത്താ ചാനലില്‍ കെഎംസിസിയെ അപകീര്‍ത്തിപ്പെടുത്തി സംസാരിച്ചതില്‍ പ്രതിഷേധിച്ചു മുസ്‌ലിം യൂത്ത് ലീഗ് തൃത്താല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ എംഎല്‍എ വി കെ ചന്ദ്രന്റെ വസതിയിലേക്കു മാര്‍ച്ച് നടത്തി. മേഴത്തൂര്‍ റീജന്‍സി ഓഡിറ്റോറിയത്തില്‍ നിന്നാരംഭിച്ച മാര്‍ച്ച് ലീഗ് ജില്ലാ സെക്രട്ടറി പി ഇ എ സലാം മാര്‍ച്ച്  ഉദ്ഘാടനം ചെയ്തു.യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് എം എന്‍ നൗഷാദ് നേതൃത്വം നല്‍കി. കെ എ സമദ്, ടി എ അലി, ഫസില്‍ അലി, കെ വി ഹിളര്‍, അബൂബക്കര്‍ തിരുമിറ്റക്കോട്, നജീബുദ്ദീന്‍ ആലൂര്‍, ബഷീര്‍ പാറക്കല്‍, യു ടി താഹിര്‍ സംസാരിച്ചു.

RELATED STORIES

Share it
Top