സിനിമ കാണാനെത്തിയ യുവതിയെ ശല്യംചെയ്ത മൂന്നുപേര്‍ അറസ്റ്റില്‍

പെരിന്തല്‍മണ്ണ: സിനിമ കാണാനെത്തിയ യുവതിയെ ശല്യംചെയ്ത മൂന്നുപേരെ പെരിന്തല്‍മണ്ണ പോലിസ് അറസ്റ്റ് ചെയ്തു. കീഴാറ്റൂര്‍ ആലിക്കപ്പറമ്പ് കുന്നത്തൊടി ഷരീഫ്(42), കീഴാറ്റൂര്‍ ചൂരക്കുത്ത് ഷൗക്കത്തലി (36), കീഴാറ്റൂര്‍ പരുത്തിക്കുത്ത് ലുഖ്മാനുല്‍ ഹക്കീം (36) എന്നിവരാണ് പിടിയിലായത്. ഞാറാഴ്ച്ച രാത്രി ഒമ്പതോടെയാണ് സംഭവം.
കൊളത്തൂര്‍ സ്വദേശിയായ യുവതിയും ഭര്‍ത്താവും ബന്ധുവും ചേര്‍ന്ന് പെരിന്തല്‍മണ്ണയിലെ തിയേറ്ററില്‍ സിനിമ കാണുന്നതിനിടെ പിറകിലെ സീറ്റിലിരുന്നിരുന്നവര്‍ യുവതിയെ ശല്യം ചെയ്്തതാണ് അറസ്്റ്റിനിടയാക്കിയത്്. തിയേറ്ററില്‍ പിറകിലിരുന്നവരോട് മാന്യമായി ഇരിക്കാന്‍ യുവതിയുടെ ഭര്‍ത്താവ് ആവശ്യപ്പെട്ടെങ്കിലും ശല്യം തുടര്‍ന്നു.
തുടര്‍ന്ന് യുവതി സീറ്റ് മാറിയെങ്കിലും പിറകിലിരിക്കുന്നയാള്‍ വീണ്ടും യുവതിക്ക് പിറകിലെ സീറ്റില്‍ വന്നിരുന്ന്്് ശല്യം തുടര്‍ന്നു.
ഇതിനിടെ തിയേറ്ററിലെ ജീവനക്കാര്‍ സംഭവം പെരിന്തല്‍മണ്ണ പോലിസില്‍ അറിയിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ പോലിസ് സംഘം സിനിമ അവസാനിക്കുന്നതിനു മുമ്പു തന്നെ പ്രശ്‌നക്കാരെ പിടികൂടുകയും ചെയ്തു. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

RELATED STORIES

Share it
Top