സിനിമ അവാര്‍ഡ് വിതരണത്തില്‍ കണ്ടത് മോദി സര്‍ക്കാരിന്റെ അസഹിഷ്ണുത: മുഖ്യമന്ത്രിപത്തനംതിട്ട: ഡല്‍ഹിയിലെ സിനിമ അവാര്‍ഡ് വിതരണത്തില്‍ കണ്ടത് മോദി സര്‍ക്കാരിന്റെ അസഹിഷ്ണുതയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സി.ഐ.ടി.യു സംസ്ഥാന ജനറല്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രപതിയെക്കൊണ്ട് എല്ലാ അവാര്‍ഡുകളും വിതരണം ചെയ്യാന്‍ സമ്മതിക്കാതിരുന്നതിനു പിന്നില്‍ ഏതോ ശക്തികളുണ്ട്. കാലങ്ങളായി കലാകരന്‍മാരോടും എഴുത്തുകാരോടും കാണിക്കുന്ന അസഹിഷ്ണുതയുടെ ശക്തികളാണത്. രാഷ്ട്രപതിയെന്ന പരമോന്നത സ്ഥാനത്തേയാണ് മോദി സര്‍ക്കാര്‍ വിവാദത്തില്‍പ്പെടുത്തിയത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനി അവാര്‍ഡ് വിതരണം ചെയ്യുന്നതിനു വേണ്ടി രാഷ്ട്രപതിയെ അപമാനിക്കരുതായിരുന്നു.

RELATED STORIES

Share it
Top