സിനിമാ സംഘടന അമ്മയുടെ നിലപാട് സ്ത്രീവിരുദ്ധം: വൃന്ദ കാരാട്ട്്

കാളികാവ്: കേരളത്തിലെ സിനിമാ സംഘടനയായ അമ്മയുടെ നിലപാടുകള്‍ സ്ത്രീവിരുദ്ധമാണെന്ന്് സിപിഎം പോളിറ്റ്ബ്യൂറോ അംഗം വൃന്ദാ കാരാട്ട്. വണ്ടൂരില്‍ ഇഎംഎസിന്റെ ലോകം ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
സ്ത്രീവിരുദ്ധ നിലപാടുകളുമായി മുന്നോട്ടുപോവുന്ന അമ്മയ്ക്ക് ജനാധിപത്യ നിലനില്‍പുണ്ടാവില്ലെന്നും അവര്‍ പറഞ്ഞു.
വണ്ടൂര്‍ സിയന്ന ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പാലോളി മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ചരിത്രം-സംസ്‌കാരം-വര്‍ഗീയത വിഷയത്തില്‍ സുനില്‍ പി ഇളയിടം പ്രഭാഷണം നടത്തി. ഉച്ചയ്ക്കുശേഷം നടന്ന മാര്‍ക്‌സ് 200  സെഷന്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്തു. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി പി വാസുദേവന്‍ അധ്യക്ഷത വഹിച്ചു.
മാര്‍ക്‌സിനെ ശരിവയ്ക്കുന്ന ഉദാരീകരണത്തിന്റെ കാല്‍ നൂറ്റാണ്ട് എന്ന വിഷയത്തില്‍ എം ബി രാജേഷ് എംപി, മാര്‍ക്‌സിന്റെ രീതി ശാസ്ത്രം, ചരിത്ര രചനാ സംരംഭങ്ങള്‍ക്ക് ഒരു മുഖവുര വിഷയത്തില്‍ ഡോ. കെ എന്‍ ഗണേഷ്, മാര്‍ക്‌സ് കണ്ട ഇന്ത്യയില്‍നിന്ന് മോദിയുടെ ഇന്ത്യയിലേക്ക് ദേശീയതയുടെ പരിണാമങ്ങള്‍ വിഷയത്തില്‍ ഡോ. അനില്‍ ചേലേമ്പ്ര പ്രഭാഷണം നടത്തി.
സിപിഎം ജില്ലാ സെക്രെട്ടറി ഇ എന്‍ മോഹന്‍ദാസ്, പി കെ സൈനബ, ടി കെ ഹംസ, വി എം ഷൗക്കത്ത്, വി ശശികുമാര്‍, സി ദിവാകരന്‍, വേലായുധന്‍ വള്ളിക്കുന്ന്, വി പി അനില്‍, എന്‍ കണ്ണന്‍, ടോം കെ തോമസ് സംസാരിച്ചു.
വൈകീട്ട് അലനല്ലൂര്‍ കലാസമിതി അവതരിപ്പിച്ച പ്രൊഫഷനല്‍ നാടകം 'മരണ മാച്ച്' അരങ്ങേറി. ഇന്ന് ഇഎംഎസിന്റെ മലപ്പുറം വിഷയത്തിലാണ് സെമിനാര്‍ നടക്കുക.
എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും. വിവിധ സെഷനുകളിലായി തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ ടി ജലീല്‍, എം എം നാരായണന്‍, എം എന്‍ കാരശ്ശേരി, ഷംസാദ് ഹുസയ്ന്‍, അബ്ദുസമദ് സമദാനി, കെ എന്‍ ഹരിലാല്‍, പി പി ഷാനവാസ്, എം സ്വരാജ് എംഎല്‍എ, പി നന്ദകുമാര്‍ പ്രഭാഷണങ്ങള്‍ നടത്തും. വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

RELATED STORIES

Share it
Top