സിനിമാ പാട്ടുകളില്‍ ഗായകര്‍ക്കും അവകാശമുണ്ടെന്ന് കെ എസ് ചിത്രകൊച്ചി: പാട്ടുകളുടെ റോയല്‍റ്റിയുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങള്‍ അനാവശ്യമാണെന്ന് ഗായിക കെ എസ് ചിത്ര. കാന്‍സര്‍ രോഗബാധിതര്‍ക്കായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ കാന്‍സെര്‍വ് ചാരിറ്റബിള്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന കെ എസ് ചിത്ര മ്യൂസിക്കല്‍ നൈറ്റ് ലൈവ് ഷോയുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ചിത്ര. സിനിമയില്‍ ആലപിച്ച പിന്നണി ഗായകര്‍ക്കും പാട്ടില്‍ അവകാശമുണ്ട് . ചില സംഗീത സംവിധായകര്‍ അത് നിഷേധിക്കുന്നതിനോട് യോജിപ്പില്ലെന്നും ചിത്ര പറഞ്ഞു. വരുംദിവസങ്ങളില്‍ കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത കൈവരും. റോയല്‍റ്റി പേടിച്ച് ഇളയരാജയുള്‍പ്പെടെയുള്ള സംഗീത സംവിധായകരുടെ പാട്ടുകള്‍ സ്റ്റേജ് ഷോകളില്‍ പാടാതിരിക്കില്ലെന്നും കൂടുതല്‍ വിവാദങ്ങള്‍ക്കില്ലെന്നും ചിത്ര പറഞ്ഞു. ശ്രേയാഘോഷാലിന്റെ കടന്ന് വരവ് മലയാളി ഗായികമാരുടെ അവസരം കുറച്ചുവെന്ന് ഒരിടത്തും താന്‍ പറഞ്ഞിട്ടില്ല. സ്വകാര്യ ചാനലിന് താന്‍ നല്‍കിയ അഭിമുഖം വളച്ചൊടിച്ചതാണ് വിവാദങ്ങള്‍ക്ക് കാരണമായതെന്നും ചിത്ര കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top