സിനിമാ തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമല്ല:സുപ്രിംകോടതി

ന്യൂഡല്‍ഹി: സിനിമ തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമില്ലെന്ന് സുപ്രിം കോടതി. ഇത് സംബന്ധിച്ച  2016 നവംബറിലെ സുപ്രിം കോടതി ഉത്തരവ് കോടതി ഭേദഗതി ചെയ്തു. ദേശീയഗാനം വേണോ വേണ്ടയോ എന്ന് തിയേറ്റര്‍ ഉടമകള്‍ക്ക് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി.



സിനിമാ തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയത് തല്‍ക്കാലം നടപ്പാക്കേണ്ടെന്ന് കഴിഞ്ഞദിവസം കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചിരുന്നു. സിനിമാശാലകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയതിനെ കുറിച്ചു പഠിക്കാന്‍ പുതിയ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
രാജ്യത്തെ സിനിമാ തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കുകയും  ദേശീയഗാനം ആലപിക്കുമ്പോള്‍ തിയേറ്ററിലുള്ളവര്‍ എഴുന്നേറ്റു നില്‍ക്കുകയും ചെയ്യണമെന്ന 2016 നവംബര്‍ 30ലെ സുപ്രിംകോടതി ഉത്തരവിന് മുമ്പുള്ള സ്ഥിതി പുനസ്ഥാപിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.
ദേശീയഗാനം ഏതൊക്കെ സന്ദര്‍ഭങ്ങളില്‍ പാടണമെന്നും എങ്ങനെയൊക്കെ ആദരിക്കണമെന്നും പഠിക്കാന്‍ നിയോഗിക്കപ്പെട്ട സമിതി റിപോര്‍ട്ട് നല്‍കുന്നതു വരെ നവംബര്‍ 30ലെ ഉത്തരവ് നടപ്പാക്കരുതെന്നാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നല്‍കിയിരിക്കുന്ന സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നത്.

RELATED STORIES

Share it
Top