സിനിമാ ചിത്രീകരണത്തിനായി ലഡാക്കിലെത്തിയ നവാഗതസംവിധായകന്‍ മരിച്ചു

തൃശൂര്‍: സിനിമാ ചിത്രീകരണത്തിനായി ലഡാക്കിലെത്തിയ നവാഗതസംവിധായകന്‍ മരണമടഞ്ഞു. ബിബ്ലിയോ എന്ന സിനിമയുടെ സംവിധായകന്‍ തൃശൂര്‍ സ്വദേശി സാജന്‍ കുര്യന്‍ ആണ് മരിച്ചത്. മരണകാരണം വ്യക്തമായിട്ടില്ല. യുവ നടന്‍ ഷൈന്‍ ടോം ചാക്കോ മരണസമയത്ത് ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.രാവിലെ ഹോട്ടല്‍മുറിയില്‍ അവശനിലയില്‍ കാണപ്പെട്ട സാജനെ ഷൈന്‍ അടക്കമുള്ളവര്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണമടയുകയായിരുന്നു.

RELATED STORIES

Share it
Top