സിനായ് വിമാനാപകടം: ഭീകരബന്ധത്തിന് തെളിവില്ലെന്ന്

കെയ്‌റോ: ഒക്ടോബറില്‍ സിനായ് മേഖലയില്‍ തകര്‍ന്നു വീണ റഷ്യന്‍ വിമാനവുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ റിപോര്‍ട്ടില്‍ ഭീകരബന്ധത്തിനു തെളിവൊന്നും ലഭിച്ചില്ലെന്നു ഈജിപ്ഷ്യന്‍ അന്വേഷണസംഘം. റിസോര്‍ട്ട് നഗരമായ ശറമുല്‍ ശെയ്ഖില്‍നിന്നു റഷ്യയിലേക്കു തിരിച്ച വിമാനമാണ് യാത്രാമധ്യേ ദുരൂഹ സാഹചര്യത്തില്‍ സിനായ് മേഖലയില്‍ തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 224 പേരും കൊല്ലപ്പെട്ടിരുന്നു. സിനായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐഎസുമായി ബന്ധമുള്ള സായുധസംഘടന വിമാനം തകര്‍ത്തതാണെന്നു അവകാശപ്പെട്ടിരുന്നു. ആക്രമണത്തിനു പിന്നില്‍ 'ഭീകര' സംഘടനയാണെന്നും അക്രമികളെ ശിക്ഷിക്കുമെന്നും റഷ്യ വ്യക്തമാക്കിയിരുന്നു.

RELATED STORIES

Share it
Top