സിദ്ധരാമയ്യ സര്‍ക്കാര്‍ ജിഹാദി ഘടകങ്ങളെ സംരക്ഷിക്കുന്നുവെന്ന് യോഗി

ബംഗളൂരു: ജിഹാദി ഘടകങ്ങള്‍ക്ക് സംരക്ഷണം നല്‍കുകയാണ് കര്‍ണാടകയിലെ സിദ്ധരാമയ്യ സര്‍ക്കാരെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.വരുന്ന തലമുറ സുരക്ഷിതരാവണമെങ്കില്‍ ഇത്തരം ജിഹാദികളെ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം ബംഗളൂരുവില്‍ കര്‍ണാടക തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം നടത്തിയ റാലിക്കിടെ വ്യകതമാക്കി.ഷിമോഗയിലായിരുന്നു യോഗി പ്രചാരണം നടത്തിയത്.അതിനിടെ യുപിയില്‍ പൊടിക്കാറ്റിനെ തുടര്‍ന്ന് 70ലധികം പേരുടെ ജീവന്‍ നഷ്ടമായിട്ടും നിങ്ങളുടെ മുഖ്യമന്ത്രി കര്‍ണാടകയില്‍ തുടരുകയാണ്.അദ്ദേഹത്തെ ഇവിടെ വളരെ അധികം ആവശ്യമുണ്ട്. അതിനാല്‍ യോഗി കുറച്ചുസമയത്തിനു ശേഷം തിരിച്ചുവരുമെന്നും മുഖ്യമന്ത്രിയെന്ന നിലയിലുള്ള ജോലി ചെയ്യുമെന്നും യുപി ജനങ്ങളോട് ട്വിറ്ററിലൂടെ പറഞ്ഞാണ് സിദ്ധരാമയ്യ യോഗിക്കെതിരേ പ്രതികരിച്ചത്.

RELATED STORIES

Share it
Top