സിദ്ധരാമയ്യയും കുമാരസ്വാമിയും പത്രിക സമര്‍പ്പിച്ചു

ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും സംസ്ഥാന ജെഡിഎസ് അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമിയും നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ചാമുണ്ഡേശ്വരി മണ്ഡലത്തിലാണ് സിദ്ധരാമയ്യ പത്രിക സമര്‍പ്പിച്ചത്. ഉത്തര കര്‍ണാടകയിലെ ബദാമി മണ്ഡലത്തിലും അദ്ദേഹം മല്‍സരിച്ചേക്കുമെന്ന് അഭ്യൂഹമുണ്ട്. കുമാരസ്വാമി രാമനഗര, ചന്നപട്ടണ നിയോജകമണ്ഡലങ്ങളിലാണ് പത്രിക സമര്‍പ്പിച്ചത്. സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര, വരുണ മണ്ഡലത്തിലും പത്രിക സമര്‍പ്പിച്ചു. യതീന്ദ്രയുടെ കന്നി മല്‍സരമാണിത്. 2008 മുതല്‍ സിദ്ധരാമയ്യ മല്‍സരിച്ചുവന്ന മണ്ഡലമാണ് വരുണ. ചാമുണ്ഡേശ്വരിയില്‍ സിദ്ധരാമയ്യയെ നേരിടുന്നത് ജെഡിഎസിലെ ജി ടി ദേവഗൗഡയാണ്. കുമാരസ്വാമിയുടെ സഹോദരന്‍ എച്ച് ഡി ദേവണ്ണ ഹോലനര്‍സിപുര മണ്ഡലത്തിലും പത്രിക നല്‍കിയിട്ടുണ്ട്.ചാമുണ്ഡേശ്വരിയില്‍  ബിജെപി ദുര്‍ബല സ്ഥാനാര്‍ഥിയെ നിര്‍ത്താനാണ് സാധ്യത.
വരുണയില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി എസ് യെദ്യൂരപ്പയുടെ മകന്‍ വിജയേന്ദ്രയും മല്‍സരിക്കുന്നത്. ഇവിടെ ജെഡിഎസ് ദുര്‍ബല സ്ഥാനാര്‍ഥിയെ നിര്‍ത്താനാണ് സാധ്യതയെന്ന് മൂന്ന് പാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നു.

RELATED STORIES

Share it
Top