സിദ്ധരാമയ്യക്ക് മണ്ഡലം സുരക്ഷിതമല്ലെന്ന റിപോര്‍ട്ട് , വ്യാജമെന്ന് കോണ്‍ഗ്രസ്; ശരിയെന്ന് ജെഡിഎസ്

ബംഗളൂരു: ചാമുണ്ഡേശ്വരി മണ്ഡലം മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് സുരക്ഷിതമല്ലെന്ന് ഇന്റലിജന്‍സ് വിഭാഗം റിപോര്‍ട്ട് നല്‍കിയതായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം. റിപോര്‍ട്ട് വ്യാജമാണെന്നും അതിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഇന്റലിജന്‍സ് ഡിഐജിയോട് നിര്‍ദേശിച്ചതായും മുഖ്യമന്ത്രിയുടെ ഓഫിസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
രഹസ്യാന്വേഷണ വിഭാഗം ഇത്തരം ഒരു റിപോര്‍ട്ടും നല്‍കിയിട്ടില്ല. റിപോര്‍ട്ട് വ്യാജവും കെട്ടിച്ചമച്ചതുമാണ്. പ്രസ്തുത വിഭാഗം എഡിജിപി തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. റിപോര്‍ട്ടുകള്‍ സാധാരണയായി കന്നടയിലാണുണ്ടാവുക, ഇംഗ്ലീഷില്‍ അല്ല- വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു. അതേസമയം റിപോര്‍ട്ട് ശരിയാണെന്ന് ജെഡിഎഫ് നേതാവ് എച്ച് ഡി കുമാരസ്വാമി സ്ഥിരീകരിച്ചു. വൊക്കലിംഗ വോട്ടുകള്‍ ജി ടി ദേവഗൗഡ നേടുമെന്നും ചാമുണ്ഡേശ്വരി മണ്ഡലം സുരക്ഷിതമല്ലെന്നുമാണ് റിപോര്‍ട്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

RELATED STORIES

Share it
Top