സിജി ജിദ്ദ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍ജിദ്ദ:കഴിഞ്ഞ ഇരുപത് വര്‍ഷമായി പ്രവാസ ലോകത്ത് വിദ്യാഭ്യാസ തൊഴില്‍ മേഖലയില്‍ സജീവമായി പ്രവര്‍ത്തിച്ച് വരുന്ന സിജി ജിദ്ദ ചാപ്റ്ററിന് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. സിസണ്‍സ് റസ്റ്റാറെന്റില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍വെച്ചാണ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തത്. കെ.എം.മുസ്തഫ (പ്രസി), അബ്ദുല്‍ അസീസ് തങ്കയത്തില്‍ (വൈസ് പ്രസി), മുഹമ്മദ് തലിഷ് (ജനറല്‍ സെക്ക്രട്ടറി), അജ്മന്‍ അബ്ദുല്‍ ജബ്ബാര്‍ (സെക്ക്രട്ടറി), കെ. അബ്ദുസ്സലാം (ട്രഷറര്‍), റഷീദ് അമീര്‍ (പബ്‌ളിക് റിലേഷന്‍സ്), എ.എം.അഷ്‌റഫ് (കമ്മ്യുണിറ്റി ഡവലപ്പ്‌മെന്റ് പ്രോഗ്രാം), മുഹമ്മദ് കുഞ്ഞി (കമ്മ്യുണിറ്റി ലീഡര്‍ഷിപ് പ്രോഗ്രാം) , മുഹമ്മദ് അഫ്‌നാസ് (ഹ്യുമണ്‍ റിസോര്‍സസ്) എന്നിവരാണ് അടുത്ത വര്‍ഷത്തേക്കുള്ള ഭാരവാഹികള്‍.
വരും വര്‍ഷങ്ങളില്‍ കേരളീയ സമൂഹത്തിന്റെ സാമൂഹിക ശാക്തീകരണം, സ്വയം പര്യപ്തത, ചലനാത്മകത തുടങ്ങിയ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുമെന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് കെ.എം.മുസ്തഫ പറഞ്ഞു. ചടങ്ങില്‍ എ.എം.അഷ്‌റഫ് സ്വാഗതം ആശംസിച്ചു. നസീര്‍ അഹ്മദ് വാര്‍ഷിക റിപ്പോര്‍ട്ടും അബ്ദുസലാം കാളികാവ് സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. അബ്ദുല്‍ അസീസ് തങ്കയത്തില്‍ സിജിയുടെ കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങളെ വിലയിരുത്തി. അമീര്‍ അലി, അഹ്മദ് കോയ, കുഞ്ഞി മുഹമ്മദ് പട്ടാമ്പി,എം.എം.ഇര്‍ഷാദ്, എം.ടി.മുഹമ്മദ്, മുഹമ്മദ് കുഞ്ഞി, മുഹമ്മദ് തലിഷ് തുടങ്ങിയവര്‍ സംസാരിച്ചു. റഷീദ് അമീര്‍ നന്ദി പറഞ്ഞു.

RELATED STORIES

Share it
Top