സിങ്കപ്പൂരില്‍ യുവതിയെ അപമാനിച്ച ഇന്ത്യന്‍ വംശജന് 11 മാസം തടവും ചൂരലടിയും ശിക്ഷ

സിങ്കപ്പൂര്‍: ചികില്‍സയ്ക്കായെത്തിയ യുവതിയെ അപമാനിച്ച ഇന്ത്യന്‍ വംശജനായ ഫിസിയോ തെറാപ്പിസ്റ്റിന് 11 മാസം തടവും ചൂരലടിയും ശിക്ഷ. ലുകെ മണിമാരന്‍ ഡെഗാര്‍ജു(43)വാണ് ശിക്ഷിക്കപ്പെട്ടത്.
ചികില്‍സയ്‌ക്കെത്തിയ 18കാരിയുടെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചുവെന്നാണ് മണിമാരനെതിരായ കുറ്റം. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 25നാണ് കേസിനാസ്പദമായ സംഭവം. നട്ടെല്ല് വേദനയെ തുടര്‍ന്നാണ് യുവതി ചികില്‍സ തേടിയെത്തിയത്. യുവതിയുടെ  കൂടെ വന്ന  സുഹൃത്തിനെ പുറത്തു നിര്‍ത്തിയ ശേഷമാണ് ചികില്‍സ ആരംഭിച്ചത്.
മസാജിനിടെ പലതവണ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കുകയായിരുന്നു.  ഇത് ചികില്‍സയുടെ ഭാഗമാണെന്നു കരുതി ആദ്യം പ്രതികരിക്കാതിരുന്നു. പിന്നീട് മണിമാരന്‍ തന്റെ സുഹൃത്തിനോട് ഫോണിലൂടെ സംസാരിക്കുന്നത് കേട്ടപ്പോഴാണ്  വഞ്ചന മനസ്സിലായതെന്നും യുവതി പരാതിയില്‍ പറയുന്നു.

RELATED STORIES

Share it
Top