സിഗ്‌നല്‍ ലൈറ്റ് നോക്കുകുത്തി;കാവനൂരില്‍ താളംതെറ്റിയ ട്രാഫിക്അരീക്കോട്: കാവനൂര്‍ട്രാഫിക് സിഗ്‌നല്‍ ലൈറ്റിന് സമീപം അപകടം നിത്യസംഭവമാകുന്നു. ഏറനാട് മണ്ഡലത്തിലെ വികസന ഫ്‌ലക്‌സില്‍ ഇടം നേടിയ 1192192 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച കവനൂരിലെ സിഗ്‌നല്‍ ലൈറ്റ് നോക്കുകുത്തിയായി മാറുകയാണ്. രാവും പകലും മിന്നികത്താനല്ലാതെ കാവനൂരിലെ ഗതാഗത നിയന്ത്രണത്തില്‍ പങ്കില്ലെന്ന് നാട്ടുകാരും ഡ്രൈവര്‍മാരും സാക്ഷ്യപ്പെടുത്തു. ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മിക്കുകയും ഉദ്ഘാടനം ആഘോഷമാക്കുകയും ചെയ്ത ട്രാഫിക് സിഗ്‌നല്‍ ലൈറ്റ് ഏറനാട് എംഎല്‍എ പി കെ ബഷീറിന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നാണ്പണംചിലവഴിച്ചത്. സോളാര്‍ പാനല്‍ ഉപയോഗിച്ച് ചാര്‍ജ്ജാവുന്ന സിഗ്‌നല്‍ ലൈറ്റുകള്‍ കാവനൂരിലെ റോഡിന്റെ ഇരുവശത്തുമാണ് നിര്‍മിച്ചത്.നിര്‍മാണത്തിലെ അശാസ്ത്രീയത കാരണം ഈ ഭാഗങ്ങളില്‍ അപകടങ്ങള്‍ നിരന്തരമാവുന്നുണ്ട്.സമീപകച്ചവട സ്ഥാപനങ്ങള്‍ക്ക് ശല്യമാകുന്ന തരത്തില്‍ ബ്ലോക്കും അപകടങ്ങളും വര്‍ധിക്കുന്നത് നിത്യസംഭവമാണ്. മഞ്ചേരിയില്‍ നിന്ന് അരീക്കോട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ കാവനൂരിലെ കയറ്റം കയറി വേണം സിഗ്‌നല്‍ ലൈറ്റിനടുത്തെത്താന്‍. ഭാരം കയറ്റി വരുന്ന വാഹനങ്ങളും ബസ്സുകളും കയറ്റമുള്ളിടത്ത് വാഹനം നിറുത്തി സിഗ്‌നല്‍ കാത്ത് നിന്നാല്‍ ഏറെ ബുദ്ധിമുട്ടാണ് അതുകൊണ്ട് സിഗ്‌നല്‍ കാത്ത് നില്‍ക്കാതെ വാഹനം കടന്നു പോകുകയാണ് പതിവ്. എടവണ്ണ, ഇരിവേറ്റി ഭാഗത്തേക്കും കിഴിശേരി ഭാഗങ്ങളിലേക്കുള്ള വാഹനങ്ങള്‍ സിഗ്‌നല്‍ കാത്ത് നില്‍ക്കാതെ കടന്നു പോകുകയാണ് ചെയ്യാറ്. പൊതുമരാമത്ത് എന്‍ജിനിയര്‍മാരുടെ ഉപദേശം തേടാതെ നിര്‍മിച്ച സിഗ്‌നല്‍ ലൈറ്റ് ഫണ്ട് ചിലവഴിക്കാനുള്ള ചടങ്ങാണെന്ന ആക്ഷേപമുണ്ട്. കിഴിശേരിയിലും സമാനമായത് നിര്‍മിച്ചിരിക്കുന്നു. എന്നാല്‍ ഏറെ തിരക്കുള്ള എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലെ അരീക്കോട് വാഴക്കാട് റോഡ് ജങ്ഷനില്‍ ട്രാഫിക് ബ്ലോക്ക്‌നിത്യസംഭവമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വാഴക്കാട് റോഡ് ജംക്ഷനിലെഗതാഗത കുരുക്ക് ഏറെ തടസങ്ങളുണ്ടാക്കാറുണ്ട് ഈ ഭാഗത്തെ അവഗണിച്ച് കൊണ്ട് അപ്രധാന ഭാഗങ്ങളായ കാവനൂരിലും കിഴിശ്ശേരിയിലുംട്രാഫിക് സിഗ്‌നല്‍ ലൈറ്റ് സ്ഥാപിച്ചത്.

RELATED STORIES

Share it
Top