സിഗ്നല്‍ തെറ്റിച്ച കാര്‍ ബൈക്കില്‍ തട്ടി; ചോദ്യം ചെയ്ത യാത്രക്കാരെ ആക്രമിച്ചു
kasim kzm2018-05-08T10:53:40+05:30
നെടുമങ്ങാട്: ട്രാഫിക്ക് സിഗ്നല്‍ തെറ്റിച്ചു അമിത വേഗതയില്‍ എത്തിയ കാര്‍ എതിരെ വന്ന ബൈക്കില്‍ തട്ടി. ഇത് ചോദ്യം ചെയ്ത ബൈക്ക് യാത്രികനെ കാറിലുണ്ടായിരുന്ന അഞ്ചാംഗ സംഘം മാരകായുധങ്ങളുമായി ആക്രമിച്ചു.
ഗുരുതരമായി പരിക്കേറ്റ നെടുമങ്ങാട് പുളിഞ്ചി പഴവിള സ്വദേശി ഷാഫി (22) യെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഏഴു മണിയോടെ കച്ചേരി നടയിലെ പെട്രോള്‍ പമ്പിനു മുന്‍ വശത്തായിരുന്നു സംഭവം. വണ്‍വേ റോഡായ ഇവിടെ സിഗ്നല്‍ തെറ്റിച്ചെത്തിയ കാര്‍ എതിരെ വന്ന ഷാഫിയുടെ ബൈക്കില്‍ തട്ടുകയായിരുന്നു.
ഇത് ചോദ്യം ചെയ്തതോടെ കാറില്‍ നിന്നിറങ്ങിയ അഞ്ചംഗ സംഘം ബൈക്കിന്റെ താക്കോല്‍ ഊരി എടുക്കുകയും കാറില്‍ നിന്നും ഇരുമ്പു വടികള്‍ എടുത്തു ആക്രമിക്കുകയുമായിരുന്നു.
സംഭവമെറിഞ്ഞു എത്തിയ നെടുമങ്ങാട് പോലീസ് അക്രമികളില്‍ പെട്ട പൂവത്തൂര്‍ സ്വദേശി ശ്രീജിത്ത്, രതീഷ് എന്നിവരെ കസ്റ്റഡിയില്‍ എടുത്തു. മറ്റു മൂന്നു പേര് കാറുമായി രക്ഷപെട്ടു. മദ്യലഹരിയാലിരുന്നു അക്രമികളെന്നു നാട്ടുകാര്‍ പറഞ്ഞു.