സിക്‌സറില്‍ കിങ് രോഹിത് തന്നെ; റെക്കോഡിട്ട് ഹിറ്റ്മാന്‍ഏകദിനത്തിലെ സിക്‌സര്‍ വേട്ടക്കാരില്‍ റെക്കോഡ് സ്വന്തമാക്കി ഇന്ത്യ ഉപനായകന്‍ രോഹിത് ശര്‍മ. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമെന്ന റെക്കോഡാണ് രോഹിത് സ്വന്തമാക്കിയത്. പോര്‍ട്ട് എലിസബത്തില്‍ നടന്ന അഞ്ചാം ഏകദിനത്തില്‍ നാല് സിക്‌സറുകള്‍ പറത്തിയതോടെയാണ് രോഹിതിനെത്തേടി റെക്കോഡെത്തിയത്. ഈ സീസണില്‍ ഇതുവരെ 56 സിക്‌സറുകളാണ് രോഹിത് അടിച്ചെടുത്തത്. 205-16 സീസണില്‍ 56 സിക്‌സര്‍ അടിച്ച ന്യൂസിലന്‍ഡ് താരം മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ റെക്കോഡാണ് തിരുത്തപ്പെട്ടത്. അഞ്ചാം ഏകദിനത്തിലെ സെഞ്ച്വറി പ്രകടനത്തോടെ ഓപണറായി ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരമായും രോഹിത് മാറി.  നിലവില്‍ 15 സെഞ്ച്വറികളാണ് രോഹിതിന്റെ സമ്പാദ്യം. 45 സെഞ്ച്വറികളുള്ള സചിന്‍ ടെണ്ടുല്‍ക്കറാണ് ഈ റെക്കോഡില്‍ തലപ്പത്ത്. 19 സെഞ്ച്വറികളുമായി സൗരവ് ഗാംഗുലി രണ്ടാം സ്ഥാനത്തും.

RELATED STORIES

Share it
Top