സിക്ക വൈറസ് ബാധിത പ്രദേശങ്ങളിലേയ്ക്കുള്ള യാത്ര ഗര്‍ഭിണികള്‍ ഉപേക്ഷിക്കണമെന്ന് കേന്ദ്രം

pregnant_woman

ന്യൂഡല്‍ഹി : സിക്ക വൈറസ് ബാധിത പ്രദേശങ്ങളിലേയ്ക്കുള്ള യാത്രകള്‍ ഗര്‍ഭിണികള്‍ ഉപേക്ഷിക്കണമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിര്‍ദ്ദേശിച്ചു. സിക്ക ബാധിത രാജ്യങ്ങളിലുള്ള ഗര്‍ഭിണികള്‍ മതിയായ കരുതലും സുരക്ഷാ മാര്‍ഗ്ഗങ്ങളും അവലംബിക്കണം. ഏതെങ്കിലും സിക്ക ബാധിത രാജ്യം സന്ദര്‍ശിക്കേണ്ടി വന്നാല്‍, തിരിച്ചെത്തിയാല്‍ ഉടന്‍ അടുത്തുള്ള ആരോഗ്യ സ്ഥാപനത്തെ അറിയിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി.നദ്ദ രാജ്യസഭയെ രേഖാമൂലം അറിയിച്ചു.
സിക്ക വൈറസ് ബാധയ്ക്ക് പ്രത്യേക ചികിത്സ ഇല്ല. സിക്ക രോഗാണുബാധയുണ്ടായാല്‍ രോഗികള്‍ പരമാവധി വിശ്രമമെടുക്കുകയും യഥേഷ്ടം ദ്രാവകങ്ങള്‍ കഴിയ്ക്കുകയും വേണം. ഒപ്പം പനിയ്ക്കുള്ള ചികിത്സ തേടുകയും വേണമെന്നും മന്ത്രി അറിയിച്ചു.

RELATED STORIES

Share it
Top