സിഐക്കെതിരേ യൂത്ത് കോണ്‍ഗ്രസ് പോസ്റ്റര്‍

തൊടുപുഴ: ആത്മഹത്യ ചെയ്ത രതീഷ് എം ആറിന്റെ മരണത്തിന് ഉത്തരവാദിയായ സിഐ ശ്രീമോനെ സസ്‌പെന്റ് ചെയ്യണമെന്ന ആവശ്യമുന്നയിച്ച് തൊടുപുഴ പോലിസ് സ്‌റ്റേഷനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പോസ്റ്ററുകള്‍ പതിച്ചു. ഈ പോസ്റ്ററുകള്‍ പോലിസ് പറിച്ചുകളഞ്ഞതിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ്സുകാര്‍ സ്‌റ്റേഷനു മുന്നില്‍ കട്ടൗട്ടറുകള്‍ സ്ഥാപിച്ചു.
രതീഷ് ആത്മഹത്യ ചെയ്തത് തൊടുപുഴ സിഐ എന്‍ ജി ശ്രീമോന്റെ മര്‍ദ്ദനത്തെ തുടര്‍ന്നാണെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആരോപണം. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ നിയാസ് കൂരാപിള്ളിയുടേയും ലിജോ ജോസ് മഞ്ചപ്പിള്ളിയൂടേയും നേതൃത്വത്തിലാണ് കട്ടൗട്ടര്‍ സ്ഥാപിച്ചത്.
കൊലപാതകി ശ്രീമോനെ സസ്‌പെന്റ് ചെയ്യുക, തൊടുപുഴ പോലിസ് സ്‌റ്റേഷന്‍ ജനമൈത്രിയോ കൊല മൈത്രിയോ, യൂത്ത് കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക് എന്നിങ്ങനെ സൂചിപ്പിക്കുന്ന പോസ്റ്ററുകളാണ് യൂത്ത് കോണ്‍ഗ്രസ് പതിച്ചത്.

RELATED STORIES

Share it
Top