സിഐഎ പട്ടികയില്‍സംഘപരിവാര സംഘടനകള്‍

വാഷിങ്ടണ്‍: ഇന്ത്യയിലെ സമ്മര്‍ദ വിഭാഗങ്ങളെക്കുറിച്ച് സിഐഎ വര്‍ഷംതോറും തയ്യാറാക്കുന്ന കൈപ്പുസ്തകത്തില്‍ ആര്‍എസ്എസും വിശ്വഹിന്ദു പരിഷത്തും ബജ്‌രംഗ്ദളും. തീവ്രമത ദേശീയവിഭാഗങ്ങള്‍ എന്ന ഗണത്തിലാണ് ഈ സംഘപരിവാര സംഘടനകളെ പെടുത്തിയത്. കശ്മീരിലെ ഹുര്‍രിയത്ത് കോണ്‍ഫറന്‍സിനെ വിഘടനവാദികളായ സംഘടനകളില്‍ പെടുത്തിയിട്ടുണ്ട്. ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് മാത്രമാണ് പട്ടികയിലെ ഒരേയൊരു മുസ്‌ലിം സംഘടന. ഹിസ്ബുല്‍ മുജാഹിദീന്‍, ഐസ്, ഇന്ത്യന്‍ മുജാഹിദീന്‍, എല്‍ടിടിഇ തുടങ്ങിയവയാണ് ഭീകരസംഘടനകള്‍. എന്നാല്‍, ഒരു മാവോവാദി സംഘടനയെയും സിഐഎ വലിയ സമ്മര്‍ദശക്തിയായി ഗണിക്കുന്നില്ല.

RELATED STORIES

Share it
Top