സിഐഇആര്‍ പ്രതിഭാ അവാര്‍ഡ് പ്രഖ്യാപിച്ചുകോഴിക്കോട്: കൗണ്‍സില്‍ ഫോര്‍ ഇസ്‌ലാമിക് എജ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ച് (സിഐഇആര്‍) നടത്തിയ പ്രതിഭാ അവാര്‍ഡ് 2017ലെ ജേതാക്കളുടെ പേരുകള്‍ പ്രഖ്യാപിച്ചു. ഖുര്‍ആന്‍, ഹദീസ്, ഹിഫ്്ദ്, ഭാഷാപരിജ്ഞാനം (അറബി-മലയാളം), സര്‍ഗാത്മക കഴിവുകള്‍ എന്നിവ അടിസ്ഥാനമാക്കി നടത്തിയ സംസ്ഥാന മല്‍സരത്തില്‍ വിജയിച്ച 17 കുട്ടികളെയാണ് അവാര്‍ഡിനായി തിരഞ്ഞെടുത്തത്. ഫാത്തിമ എം പി- മദ്‌റസത്തുത്തൗഹീദ് തളിപ്പറമ്പ്, റന വി കെ- എംസിഎഫ് കല്‍പറ്റ, മുഹമ്മദ് സാഹിര്‍- മിസ്ബാഹുല്‍ ഉലൂം മദ്‌റസ പൊക്കുന്ന്, ലീന്‍ മര്‍യം- അല്‍ഫുര്‍ഖാന്‍ മദ്‌റസ മലോറം, ഫാത്തിമ ഇ വി- ഇസ്‌ലാഹ് മദ്‌റസ കാട്ടിലപ്പീടിക, മിഫ്താഹുല്‍ ജന്ന- സലഫി മദ്‌റസ നൊച്ചാട്, അഫ്‌ലഹ്- നൂറുല്‍ ഇസ്‌ലാം  മദ്‌റസ നരക്കോട്, ഹദിയ അബ്്ദുല്‍ മജീദ്, ഇസ്‌ലാഹിയ മദ്‌റസ പുത്തരിക്കല്‍, മുഹമ്മദ് ശാബില്‍ എം എ- ഇസ്‌ലാഹിയ മദ്‌റസ വളയംകുളം, അസ്‌ലം കെ പി- മദ്‌റസത്തുല്‍ മുജാഹിദീന്‍ പൂക്കോട്ടുംപാടം, സന പര്‍വീന്‍- മദ്‌റസത്തുല്‍ മുജാഹിദീന്‍ മരുത, ദാനിയ- ഗൈഡന്‍സ് പബ്ലിക് സ്‌കൂള്‍ എടക്കര, നില്‍ഫ കെ ടി- ഹുജ്ജത്തുല്‍ ഇസ്്‌ലാം മദ്‌റസ പന്തലിങ്ങല്‍, ഹസ്‌ന പി- അന്‍വാറുല്‍ ഇസ്്‌ലാം മദ്‌റസ ന്യൂബസാര്‍, നസ്ഹ ലബീദ്- സുല്ലമുസ്സലാം മദ്‌റസ അരീക്കോട്, അസ്‌ന- അല്‍ ഫുര്‍ഖാന്‍ മദ്്‌റസ പുളിക്കല്‍, റനീം ഷാദ് കെ- മദ്‌റസത്തു സലഫിയ്യ കല്ലരിട്ടിക്കല്‍ എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായവര്‍.  മര്‍കസുദ്ദഅ്‌വയില്‍ നടന്ന യോഗത്തില്‍ അവാര്‍ഡ് പ്രഖ്യാപനം നടത്തി.

RELATED STORIES

Share it
Top