സിഎസ്‌ഐ ഇമ്മാനുവല്‍ പള്ളി കൊച്ചി മഹായിടവകയിലെ ആദ്യ കത്ത്രീഡല്‍കൊച്ചി: ബ്രോഡ്‌വേ സിഎസ്‌ഐ ഇമ്മാനുവല്‍ പള്ളിയെ സിഎസ്‌ഐ കൊച്ചി മഹായിടവകയിലെ ആദ്യ കത്ത്രീഡലായി ഉയര്‍ത്തി. 110 വര്‍ഷത്തെ ആത്മീയ പാരമ്പര്യത്തിനും സുസ്ഥിര സാമൂഹിക സേവനത്തിനുമുള്ള അംഗീകാരമായി 2017 മാര്‍ച്ച് 14ന് നടന്ന മൂന്നാമത് മഹായിടവക കൗണ്‍സിലില്‍ ബിഷപ് ബേക്കര്‍ നൈനാന്‍ ഫെന്നാണ് ഇക്കാര്യം പ്രഖ്യാപിച്ചിരുന്നത്. തുടര്‍ന്ന് ഇന്നലെ പള്ളിയങ്കണത്തില്‍ നടന്ന ചടങ്ങില്‍ ദക്ഷിണേന്ത്യന്‍ പള്ളികളുടെ മോഡറേറ്റര്‍ റവ. തോമസ് കെ ഉമ്മന്‍ , സിഎസ്‌ഐ ഇമ്മാനുവല്‍ പള്ളിയെ കത്ത്രീഡലായി ഉയര്‍ത്തുന്ന ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ റവ. ബേക്കര്‍ നൈനാന്‍ ഫെന്‍ അധ്യക്ഷത വഹിച്ചു. മനുഷ്യര്‍ കാത്തുസൂക്ഷിക്കേണ്ട മതസൗഹാര്‍ദത്തിന്റെ ആവശ്യകത റവ. തോമസ് കെ ഉമ്മന്‍ തിരുമേനി ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കി. വിവിധ മതസ്രേഷ്ഠന്മാര്‍ സമ്മേളനത്തില്‍ പങ്കാളിത്തമറിയുക്കുകവഴി മത സൗഹാര്‍ദത്തിന്റെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുവാന്‍ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൂര്‍വികര്‍ പിന്തുടര്‍ന്ന മതസൗഹാര്‍ദ്ദം സമൂഹത്തില്‍ തുടര്‍ന്നും അനിവാര്യമാണെന്ന് സ്വാമി സുരേന്ദ്ര നാഥ്(നെച്ചിമേ ആശ്രമം) വ്യക്തമാക്കി. കത്ത്രീഡല്‍ പദവി ആഘോഷം ഒരു മതത്തിന്റേത് മാത്രമായി ഒതുക്കാതിരുന്ന സംഘാടന മികവ് വരുംതലമുറയ്ക്കുള്ള മാതൃകയാണെന്ന് ഹുസൈന്‍ ബാദ്രി(അറബിക് അക്കാദമി, എഫ്എഫ്‌ഐഡി എറണാകുളം) പറഞ്ഞു. റവ. ഡോ. വി പ്രസാദ റാവു (സിഎസ്‌ഐ ഡെപ്യൂട്ടി മോഡറേറ്റര്‍, ദ്രോണക്കല്‍ ഇടവക ബിഷപ്), റവ. ഡേ. ഡി രത്‌നാകര സദാനന്ദ (ജനറല്‍ സെക്രട്ടറി, സിഎസ്‌ഐ), അഡ്വ.  റോബര്‍ട്ട് ബ്രൂസ് (ട്രഷറര്‍), റവ. ഡോ. കെ ജി ഡാനിയേല്‍ (സിഎസ്‌ഐ കിഴക്കന്‍ കേരള ഇടവക ബിഷപ്), റവ. ഡോ പി ജി കുരുവിള (മുന്‍ ബിഷപ്, സിഎസ്‌ഐ വടക്കന്‍ കേരള ഇടവക), റവ. തോമസ് സാമുവല്‍ (സിഎസ്‌ഐ മധ്യകേരള മുന്‍ ബിഷപ്), പ്രഫ. കെ വി തോമസ് എംപി, ഹൈബി ഈഡന്‍ എംഎല്‍എ തുടങ്ങി സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും വിവിധ മതപണ്ഡിതന്മാരും ചടങ്ങില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top