സിഎജി കണക്കുകള്‍ പെരുപ്പിച്ചു കാട്ടിയെന്ന് വാദം

കൊച്ചി: വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ടു സിഎജി അവതരിപ്പിച്ച കണക്കുകള്‍ പെരുപ്പിച്ചു കാട്ടിയതായി ജുഡീഷ്യല്‍ കമ്മീഷന്‍ സിറ്റിങില്‍ വാദം. ക്രമക്കേടുകള്‍ സംബന്ധിച്ച സിഎജിയുടെ പ്രതികൂല പരാമര്‍ശങ്ങള്‍ സംബന്ധിച്ച അദാനി ഗ്രൂപ്പിന്റെ വാദത്തിനിടെയാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കപ്പെട്ടത്. തുടര്‍ന്ന് രേഖകള്‍ പരിശോധിച്ച കമ്മീഷനും ഇക്കാര്യം സ്ഥിരീകരിച്ചു.
കരാര്‍ കാലാവധി അവസാനിക്കുന്ന സമയത്ത് സര്‍ക്കാര്‍ കമ്പനിക്ക് നല്‍കേണ്ട തുക (ടെര്‍മിനേഷന്‍ പേമെന്റ്)  സിഎജി റിപോര്‍ട്ടില്‍ പെരുപ്പിച്ചു കാണിച്ചതാണെന്നായിരുന്നു അദാനി ഗ്രൂപ്പ് ഉയര്‍ത്തിയ പ്രധാനവാദം. പദ്ധതിയില്‍ നിന്നുള്ള വരുമാനം, ലാഭം എന്നിവ സംബന്ധിച്ചൊക്കെയുള്ള എജിയുടെ കണക്കുകള്‍ സാങ്കല്‍പികമാണെന്നു പരിശോധനയ്ക്കു ശേഷം കമ്മീഷന്‍ അഭിപ്രായപ്പെട്ടു.

RELATED STORIES

Share it
Top