സിഎച്ച് കാലത്തിന് മുമ്പേ നടന്ന കര്‍മയോഗി:പി കെ കുഞ്ഞാലിക്കുട്ടി

കാഞ്ഞങ്ങാട്: പതിറ്റാണ്ടുകളെത്ര പിന്നിട്ടാലും സമൂഹത്തിന്റെയും സമുദായത്തിന്റെയും സ്മൃതികളില്‍ നിന്നും മാഞ്ഞു പോകാത്ത നിര്‍വൃതീയുടെ ചിത്രമാണ് സിഎച്ച് മുഹമ്മദ് കോയയുടേതെന്ന് മുസ്്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടി എംപി. പറഞ്ഞു. ലീഗ് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച സിഎച്ച് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷം മുപ്പത്തി അഞ്ച് കൊല്ലം ഭരിച്ച് പശ്ചിമ ബംഗാളടക്കം ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷ-ദലിത് വിഭാഗങ്ങള്‍ ഇന്നും അടിമ തുല്ല്യരായി കഴിഞ്ഞ് കൂടുമ്പോള്‍ കേരളത്തില്‍ ന്യൂനപക്ഷ ദളിത് ശാക്തീകരണം സാധ്യമാക്കിയത് സിഎച്ചിന്റെ ദീര്‍ഘ വീക്ഷണത്തോടെയുള്ള രാഷ്ട്രീയ ഭരണ ഇടപെടലുകള്‍ കാരണമാണ്.
ശബരിമലയിലെ സ്ത്രീ പ്രവേശനം, വിവാഹേതര ലൈംഗീക ബന്ധം, ഇസ്‌ലാമിന് മസ്ജിദ് അനിവാര്യമല്ല തുടങ്ങിയ വിധികളിലേക്ക് സുപ്രിം കോടതിയെ നയിച്ചതില്‍ കേന്ദ്ര, കേരള സര്‍ക്കാറുകളുടെ നിസ്സംഗതക്ക് വലിയ പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എം സി ഖമറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അബ്ദുര്‍ റഹ്്മാന്‍ കല്ലായി അനുസ്മരണ പ്രഭാഷണം നടത്തി. കെപിസിസി വര്‍ക്കിങ് പ്രസിഡന്റ്് കെ സുധാകരന്‍ മുഖ്യാഥിതിയായിരുന്നു.
സി ടി അഹമ്മദലി, കല്ലട്ര മാഹിന്‍ ഹാജി, പി ബി അബ്ദുര്‍ റസാഖ് എംഎല്‍എ, എ ജി സി ബഷീര്‍, ടി ഇ അബ്ദുല്ല, എം എസ് മുഹമ്മദ് കുഞ്ഞി, വി കെ പി ഹമീദലി, എ അബ്ദുര്‍റഹ്്മാന്‍, അസീസ് മരിക്കെ, കെ മുഹമ്മദ് കുഞ്ഞി, വി കെ ബാവ, വി പിഅബ്ദുല്‍ ഖാദര്‍, പി എം മുനീര്‍ ഹാജി, മൂസ ബി ചെര്‍ക്കള തുടങ്ങിയവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top