സിഎച്ച്‌സിയില്‍ 24 മണിക്കൂര്‍ സേവനം ഉറപ്പുവരുത്തണമെന്ന്

വണ്ടിപ്പെരിയാര്‍: വണ്ടിപ്പെരിയാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ 24 മണിക്കൂറും ഡോക്ടറുടെ സേവനം ഉറപ്പു വരുത്തണമെന്ന ആവശ്യവുമായി വിവിധ രാഷ്ട്രിയ പാര്‍ട്ടികള്‍ രംഗത്ത്. ഈ പ്രദേശത്തു താമസിക്കുന്ന തോട്ടം തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും ചികില്‍സയ്ക്കു ആശ്രയക്കുന്ന ആശുപത്രിയില്‍ രാത്രി സമയത്ത് ഡോക്ടര്‍ ഇല്ലാത്തത് പലപ്പോഴും അധികൃതരുമായി വാക്കു തര്‍ക്കത്തില്‍ കലാശിക്കുന്നു. ഒരു മെഡിക്കല്‍ ഓഫിസും രണ്ട് താല്‍കാലിക ഡോക്ടര്‍മാരുമാണ് ഇവിടെ സേവനം ഉള്ളത്. ഇവര്‍ പകല്‍ ഒ പി യ്ക്കു ശേഷം രാത്രയിയിലും ഇവിടെ സേവനം ഉണ്ട്. സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ചട്ടം അനുസരിച്ച് ഇവിടെ ഡോക്ടര്‍മാരെ നിയമിക്കാന്‍ സര്‍ക്കാര്‍ ഉത്തരവാകാത്തതാണു കാരണമായി പറയുന്നത്. കൊട്ടരക്കര-ദിണ്ഡുക്ക ല്‍ ദേശീയ പാതയോട് ചേര്‍ന്നാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. നിരവധി റോഡ് അപകടങ്ങള്‍ ഉണ്ടാവുമ്പോള്‍ രാത്രി സമയം കിലോ മീറ്റര്‍ അകലെ പീരുമേട് ആശുപത്രിയയാണ് ആശ്രയിക്കുന്നത്. ദിവസേന പകല്‍ സമയം 700 ഓളം രോഗികളാണ് ചികിത്സ തേടി എത്തുന്നത്. പകല്‍ സേവനം നടത്തുന്നവര്‍ തന്നെയാണ് രാത്രിയിലും സേവനം നടത്തേണ്ടത്. ഇവര്‍ക്ക് സ്വന്തം ആവശ്യങ്ങള്‍ക്കും മറ്റും പോകാന്‍ പറ്റാത്ത ഗതികേടിലാണ്. പെരിയാറ്റിലും പരസര പ്രദേശത്തും ആശുപത്രി സൗകര്യങ്ങള്‍ ഇല്ലാത്തതും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് 24 മണിക്കൂറൂം സേവനം ഉറപ്പു വരുത്തണമെന്നാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യം.ഇത് സംബന്ധിച്ച് നേതാക്കള്‍ സര്‍ക്കാരിന് നിവേധനം നല്‍കി. കഴിഞ്ഞ ദിവസം രാത്രിയില്‍ ചികിത്സയ്ക്കു എത്തിയ രോഗിയ്ക്കു പിന്നിട് കുമളിയിലെ സ്വകാാര്യ ആശുപത്രിയില്‍ പോയി ഡോക്ടറേ കണ്ടേണ്ടി വന്ന അവസ്ഥഥയും ഉണ്ടായി. കെപിസിസി എക്‌സിക്യുട്ടിവ് അംഗം എം ഷഹുല്‍ ഹമീദ്, മുസ്‌ലിം ലീഗ് പീരുമേട് നിയോജക മണ്ഡലം പ്രസിഡന്റ് ടി എച്ച് അബ്ദുള്‍ സമദ് , കേരളാ കോ ണ്‍ഗ്രസ്സ് എം പീരുമേട് നിയോജക മണ്ഡലം പ്രസിഡന്റ് സജി പി വര്‍ഗീസ്സ് എന്നിവര്‍ സംയുക്തമായാണ് നിവേദനം നല്‍കിയത് .

RELATED STORIES

Share it
Top