സിഎംപി നേതാവിന് നേരെ മുഖം മൂടി അക്രമം

നാദാപുരം: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സിഎംപി, ബിജെപി നേതാക്കള്‍ക്കെതിരെ അക്രമം. സിഎംപി സംസ്ഥാന കമ്മറ്റി അംഗം ചരപ്പറമ്പത്ത് സി പി ശ്രീജിത്തിന് നേരെയാണ് അക്രമമുണ്ടായത്. രാത്രി വീട്ടിലേക്ക് പോകുമ്പോള്‍ പെരുമുണ്ടച്ചേരി കൈരളി ബസ് സ്‌റ്റോപ്പിനടുത്ത് വച്ച് മുഖം മൂടിയണിഞ്ഞ രണ്ട് പേര്‍ ബൈക്ക് തടഞ്ഞ് ആക്രമിച്ചെന്നാണ് പരാതി. രാഷ്ട്രീയ വിരോധമാണ് അക്രമത്തിന് പിന്നിലെന്ന് ശ്രീജിത്ത് പറഞ്ഞു.
ബിജെപി ജില്ലാ കമ്മറ്റി മെമ്പര്‍ ടി കെ രാജനെയാണ് ശനിയാഴ്ച്ച രാത്രി പത്ത്  മണിയോടെ അരൂര്‍ ആശുപത്രി റോഡില്‍ വച്ച് രണ്ടംഗ സംഘം ബൈക്ക് തടഞ്ഞ് നിര്‍ത്തി കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. അക്രമിക്കാനുള്ള ശ്രമത്തിനിടെ സമീപത്തെ വീട്ടിലേക്ക് ബൈക്ക് ഓടിച്ച് കയറ്റി രക്ഷപ്പെടുകയായിരുന്നെന്ന് രാജന്‍ പറഞ്ഞു. രണ്ട് സംഭവങ്ങളിലും നാദാപുരം പോലീസില്‍ പരാതി നല്‍കി. സഞ്ചാര സ്വാതന്ത്ര്യം പോലും ഹനിക്കുന്ന സമീപനമാണ് സിഎംപി നേതാവിനെതിരെയുണ്ടായ അക്രമമെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.

RELATED STORIES

Share it
Top