സിഎംഎസ് ആംഗ്ലിക്കന്‍ സഭയ്ക്ക് നല്‍കിയ സീറ്റുകള്‍ റദ്ദാക്കി

തിരുവനന്തപുരം: കാരക്കോണം മെഡിക്കല്‍ കോളജില്‍ സിഎംഎസ് ആംഗ്ലിക്കന്‍ സഭയ്ക്ക് നല്‍കിയ ഏഴു സീറ്റുകള്‍ സിഎസ്‌ഐ സഭാനേതൃത്വം റദ്ദാക്കി. ബിഷപ് ഡേവിഡ് വി ലൂക്കോസ് നല്‍കുന്ന വ്യാജ സമുദായ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് കാരക്കോണത്ത് അഡ്മിഷന്‍ നടന്നെന്ന മാധ്യമവാര്‍ത്തയെ തുടര്‍ന്നാണ് നടപടി.നാലു സീറ്റുകളിലാണ് സിഎംഎസ് ആംഗ്ലിക്കന്‍ സഭാ ബിഷപ് ഡേവിഡ് വി ലൂക്കോസ് നല്‍കിയ സമുദായ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് പ്രവേശനം നടന്നത്. ഈ സീറ്റുകള്‍ സിഎസ്‌ഐ സഭയിലെ കുട്ടികള്‍ക്ക് നീക്കിവയ്ക്കും. സംഭവത്തെ തുടര്‍ന്ന് സസ്‌പെന്റ് ചെയ്ത മെഡിക്കല്‍ കോളജ് ഡയറക്ടര്‍ ബെന്നറ്റ് അബ്രഹാമിനും പ്രിന്‍സിപ്പല്‍ പി മധുസൂദനനുമെതിരേ ക്രിമിനല്‍ കേസ് കൊടുക്കുന്ന കാര്യം ആലോചിക്കുമെന്നും സഭ വ്യക്തമാക്കി.

RELATED STORIES

Share it
Top