സിആര്‍പിഎഫ് ക്യാമ്പിനു നേരെ ഗ്രനേഡ് ആക്രമണം

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സിആര്‍പിഎഫ് ക്യാമ്പുകള്‍ക്കു നേരെ ഗ്രനേഡ് ആക്രമണം. ആദ്യം പുല്‍നവാമയിലെ ട്രാലിലെ ക്യാമ്പിനു നേരെ ആക്രമണം നടത്തി.അതിന് മണിക്കൂറുകള്‍ക്കുള്ളിലാണ് ബതഗുണ്ട് ക്യാമ്പ് ആക്രമിച്ചത്. രണ്ടിടത്തും ആള്‍സാന്നിധ്യമില്ലാത്തിടത്താണ് സ്‌ഫോടനം നടന്നത്. അതിനാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. പുല്‍വാമയിലെ ട്രാലില്‍ 180 സുരക്ഷാ ഉദ്യോഗസ്ഥരടങ്ങിയ ബറ്റാലിയനു നേരെ ഇന്നലെ രാവിലെയാണ് ആക്രമണമുണ്ടായത്. ഇവിടെ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഞായറാഴ്ച്ച രാവിലെ ഇവിടെ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയിരുന്നു. ഇത് സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍വീര്യമാക്കി.


ഹിസ്ബുല്‍ മുജാഹീദിന്‍ കമാന്‍ഡര്‍ ആയിരുന്ന ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിന്റെ രണ്ടാം വാര്‍ഷികത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീരില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 2016 ജൂലൈ എട്ടിനാണ് ബുര്‍ഹാന്‍ വാനി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.

RELATED STORIES

Share it
Top