സിംഹക്കൂട്ടിലിറങ്ങിയ യുവാവിനെ മൃഗശാലാ ജീവനക്കാര്‍ സാഹസികമായി രക്ഷിച്ചുതിരുവനന്തപുരം:  മൃഗശാലയിലെ സിംഹക്കൂട്ടില്‍ ചാടിയ യുവാവിനെ ജീവനക്കാര്‍ സാഹസികമായി രക്ഷിച്ചു. തിരുവനന്തപുരം മൃഗശാലയിലെ ഗ്രെസി എന്ന പെണ്‍സിംഹത്തെ പാര്‍പ്പിച്ചിട്ടുള്ള കിടങ്ങിലാണ് ഒറ്റപ്പാലം സ്വദേശി മുരുകന്‍ ചാടിയത്. 15 അടി താഴ്ചയുള്ള കിടങ്ങില്‍ ചാടിയിറങ്ങിയ മുരുകന്‍ മുട്ടിലിഴഞ്ഞ് നടന്നുനീങ്ങുകയായിരുന്നു. ജീവനക്കാര്‍ ഇയാളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ ജീവനക്കാരും പോലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് രണ്ടും കല്‍പിച്ച് കൂട്ടിലിറങ്ങി മുരുകനെ പിടികൂടി കൂട്ടിന് പുറത്തെത്തിക്കുകയായിരുന്നു. 20 മിനിറ്റോളം ഇയാള്‍ കിടങ്ങില്‍ ചെലവഴിച്ചുവെങ്കിലും ഗ്രെസി ഒന്നും ചെയ്തില്ല. യുവാവിന് മാനസികവിഭ്രാന്തിയുള്ളതായി സംശയിക്കുന്നു.

RELATED STORIES

Share it
Top