സിംബാബ്‌വേയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഹരാരെ: പ്രസിഡന്റ് എംനാഗ്വാഗയുടെ പ്രാചാരണ റാലിക്കു നേരെ ആക്രമണമുണ്ടായതിനു പിന്നാലെ സിംബാബ്‌വേയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആക്രമണം പ്രസിഡന്റിനു നേരെയുള്ള വധശ്രമമായിരുന്നു വെന്നു ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ബുലാവായോയില്‍ എംനാഗ്വാഗ്വ അണികളെ അഭിസംബോധന ചെയ്തു കഴിഞ്ഞ ഉടനെയായിരുന്നു ആക്രമണം. പ്രതിപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളിലൊന്നാണിത്.  സിംബാബ്‌വേ വൈസ് പ്രസിഡന്റ് അടക്കം 41 പേര്‍ക്കു പരിക്കേറ്റിരുന്നു. ആക്രമണത്തില്‍ നിന്ന് എംനാഗ്വാഗ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നു മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ജൂലൈ 30നാണ് സിംബാബ്‌വേയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.

RELATED STORIES

Share it
Top