സിംബാബ്‌വെയ്‌ക്കെതിരേ പാകിസ്താന് കൂറ്റന്‍ ജയംബുലാവായോ: സിംബാബ്‌വെയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ പാകിസ്താന് കൂറ്റന്‍ ജയം. 201 റണ്‍സിനാണ് പാക് പട വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ സിംബാബ്‌വെയുടെ പോരാട്ടം 35 ഓവറില്‍ 107 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ഷദാബ് ഖാന്റെ ബൗളിങ് പ്രകടനമാണ് സിംബാബ്‌വെയെ തകര്‍ത്തത്. ഉസ്മാന്‍ ഖാന്‍, ഫഹീം അഷറഫ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും പങ്കിട്ടു. റ്യാന്‍ മുറെ (32), ചിബാബ (20), മുസകണ്ട (21), ട്രിപ്പാനോ എന്നിവര്‍ക്ക് മാത്രമാണ് സിംബാബ്‌വെ നിരയില്‍ രണ്ടക്കം കാണാനായത്. നേരത്തെ സെഞ്ച്വറി നേടിയ ഉമാം ഉല്‍ ഹഖിന്റെ (128) സെഞ്ച്വറിയാണ് പാകിസ്താനെ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചത്. ഫഖര്‍ സമാന്‍ (60) , ആസിഫ് അലി (46) എന്നിവരും പാക് നിരയില്‍ തിളങ്ങി.

RELATED STORIES

Share it
Top