സിംഗപ്പൂരില്‍ അടിപിടിക്കേസില്‍ അഞ്ച് ഇന്ത്യന്‍ വംശജര്‍ അറസ്റ്റില്‍
kasim kzm2018-07-28T09:32:34+05:30
സിംഗപ്പൂര്‍ സിറ്റി: സിംഗപ്പൂരില്‍ ഇന്ത്യന്‍ വംശജനെ മാരകായുധങ്ങള്‍കൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത അഞ്ച് ഇന്ത്യന്‍ വംശജര്‍ അടക്കം ഏഴുപേര്‍ അറസ്റ്റില്‍. വിക്ടര്‍ അലക്സാണ്ടര്‍, അറുമുഖം, അര്ജുന് രത്നവേലു, ഹരീഷ് ഷണ്മുഖം, ദിനേശ്കുമാര്‍ റുവി, ശര്‍വിന്‍ രാജ്, സുരാജ് എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തത്. പ്രതികള്‍ 17നും 28 മധ്യേ പ്രായമുള്ളവരാണ്. ഇന്ത്യന്‍ വംശജര്‍ കൂടുതല്‍ കാമസിക്കുന്ന ലിറ്റില്‍ ഇന്ത്യയിലാണു സംഭവം.