സാഹിത്യ ലോകത്തെപുത്തന്‍ വാഗ്ദാനമായി ഷിഫാന

അനീസ് മാന്നാര്‍മാന്നാര്‍:

കുറഞ്ഞ കാലയളവിനുള്ളില്‍ ശ്രദ്ധേയമായ നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ ഷിഫാന സാഹിത്യ ലോകത്തിന് പുത്തന്‍ വാഗ്ദാനമായി മാറുന്നു. സാഹിത്യകാരനും മാധ്യമപ്രവര്‍ത്തകനുമായിരുന്ന അന്തരിച്ച മാന്നാര്‍ പാലക്കീഴില്‍ പി യു റഷീദിന്റെയും  സൈദാ റഷീദിന്റെയും ഏക മകളാണ് ഈ എഴുത്തുകാരി. മാതൃഭൂമിയുടെ സക്‌സസ് ലൈന്‍ എഴുത്തു മത്സരത്തില്‍ പ്രഥമ സ്ഥാനം നേടി പുരസ്‌കാര വഴിയില്‍ യാത്ര തുടങ്ങിയ ഷിഫാന മാധ്യമം ദിനപത്രത്തിന്റെ സഞ്ചാര സാഹിത്യ മത്സരത്തില്‍ ഒന്നാം സ്ഥാനവും കേരള സംസ്ഥാന സാംസ്‌കാരിക വിഭാഗം നടത്തിയ കേരളപാണിനി എ ആര്‍ രാജ രാജവര്‍മ്മ മെമ്മോറിയല്‍ ഉപന്യാസ  മത്സരത്തില്‍ സ്‌പെഷ്യല്‍ ജൂറി  അവാര്‍ഡും   തോന്നയ്ക്കല്‍ കുമാരനാശാന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ കള്‍ച്ചറിന്റെ പ്രഥമ പ്രബന്ധ പുരസ്‌കാരവും ദേശാഭിമാനി വാരികയുടെ സാഹിത്യ പുരസ്‌കാരവും  മലയാളം സര്‍വകലാശാലയുടെ പ്രബന്ധ പുരസ്‌കാരവും ചെറുകഥാ പുരസ്‌കാരവുമടക്കം  ഷിഫാന നേടിയിട്ടുണ്ട്.പഠന കാലത്തു തന്നെ എഴുത്തിന്റെ വഴിയേ സഞ്ചാരം തുടങ്ങിയ ഷിഫാന മാന്നാര്‍ നായര്‍ സമാജം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മാഗസിന്‍ എഡിറ്ററായും ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളജിന്റെ ഡയമണ്ട് ജൂബിലി സുവനീറിന്റെ എഡിറ്ററായും പ്രവര്‍ത്തിച്ചിരുന്നു.ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ഫസ്റ്റ് ക്ലാസ്സോടെ ബിരുദവും ബിരുദാനന്ത ബിരുദവും നേടിയ ഷിഫാന  യുജിസി ദേശീയ അംഗീകാരവും എം ഫില്ലില്‍ ഒന്നാം റാങ്കും നേടിയിട്ടുണ്ട്. മാന്നാറിന്റെ ഖ്യാതി ഇനിയും ഉയരങ്ങളിലേക്ക് എത്തിക്കാന്‍ എഴുത്തിന്റെ വഴിയില്‍ ഷിഫാനക്ക് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. എല്ലാത്തിനും പിന്തുണ നല്‍കി കൂടെ നിന്ന പിതാവിന്റെ വേര്‍പാട് എഴുത്തിന്റെ വഴിയില്‍ ഷിഫാനക്ക് തടസ്സമായില്ല. പിതാവിന്റെ ആഗ്രഹ പ്രകാരം നോവല്‍ എഴുതാനുള്ള തയ്യാറെടുപ്പിലാണ്.

RELATED STORIES

Share it
Top