സാഹിത്യം നശിച്ചു കൊണ്ടിരിക്കുന്നു : പ്രഫ. എം കെ സാനു മാസ്റ്റര്‍തൃശൂര്‍: സാഹിത്യത്തിന് പണ്ട് ഉണ്ടായിരുന്ന പ്രാധാന്യം ഇന്നു ലഭിക്കുന്നില്ലെന്നും സാഹിത്യം നശിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രഫ. എം കെ സാനു മാസ്റ്റര്‍ പറഞ്ഞു. വൈലോപ്പിള്ളി സ്മാരക സമിതി ഏര്‍പ്പെടുത്തിയ പ്രഥമ വൈലോപ്പിള്ളി ജയന്തി പുരസ്‌കാരം തൃശൂരില്‍ ഏറ്റുവാങ്ങിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സാഹിത്യ സമ്മേളനങ്ങളും തര്‍ക്കങ്ങളും സംവാദങ്ങളും ഇന്ന് നടക്കുന്നില്ല. സാഹിത്യ ആസ്വാദനവും സാഹിത്യത്തോട് ബഹുമാനവും ഇല്ലാത്തത് അപകടകരവും മനുഷ്യത്വമില്ലായ്മയുമാണ്. ധര്‍മക്ഷയം മൂലം മനുഷ്യന്‍ മൃഗമായി മാറാന്‍ തുടങ്ങിയെന്നും എം കെ സാനു കൂട്ടിച്ചേര്‍ത്തു. സമിതി പ്രസിഡന്റ് ടി കെ അച്യുതന്‍ പുരസ്‌കാരം സമ്മാനിച്ചു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് നിത്യ പി വിശ്വത്തെ ചടങ്ങില്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. മുന്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍, പ്രഫ. എസ് കെ വസന്തന്‍, പ്രഫ. കെ പി ശങ്കരന്‍, ഡോ. ടി ശ്രീകുമാര്‍, സി ഉണ്ണികൃഷ്ണന്‍ സംസാരിച്ചു.

RELATED STORIES

Share it
Top