സാഹസിക സെല്‍ഫിയുമായി ഫഡ്‌നാവിസിന്റെ ഭാര്യ; വിവാദമായപ്പോള്‍ മാപ്പുപറഞ്ഞു

മുംബൈ: സമുദ്രയാത്രയ്ക്കിടെ കപ്പലിന്റെ റെഡ്‌സോണില്‍ ഇരുന്ന് അപകടകരമായ രീതിയില്‍ സെല്‍ഫിയെടുത്ത് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്്‌നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസ്. സംഭവം വിവാദമായതിനെ തുടര്‍ന്നു മാപ്പുപറഞ്ഞ് അവര്‍ തടിയൂരി. മുംബൈ-ഗോവ റൂട്ടില്‍ സര്‍വീസ് തുടങ്ങിയ ആഡംബര വിനോദസഞ്ചാര കപ്പലിന്റെ അരികില്‍ അപകടകരമായ രീതിയില്‍ ഇരുന്നായിരുന്നു സെല്‍ഫിയെടുത്തത്.
അമൃത സെല്‍ഫിയെടുക്കുന്ന ചിത്രം വാര്‍ത്താ ഏജന്‍സി എഎന്‍ഐ പുറത്തുവിട്ടതിനു പിന്നാലെ സോഷ്യല്‍ മീഡിയയിലും വീഡിയോ വൈറലായിരുന്നു. സംഭവം വിവാദമായതോടെയാണ് ഇവര്‍ മാപ്പുപറഞ്ഞ് തടിയൂരിയത്. താന്‍ സെല്‍ഫിയെടുത്തത് അപകടകരമായവിധത്തിലല്ല. അതിന് താഴെ രണ്ടു ചുവടുകള്‍ കൂടി ഉണ്ടായിരുന്നതായി ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ താന്‍ എല്ലാവരോടും ക്ഷമചോദിക്കുന്നെന്നും അവര്‍ പറഞ്ഞു.

RELATED STORIES

Share it
Top