സാഹയ്ക്ക് പകരം ദിനേഷ് കാര്‍ത്തിക് ഇന്ത്യന്‍ ടീമില്‍


ന്യൂഡല്‍ഹി: അഫ്ഗാനിസ്താനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ദിനേഷ് കാര്‍ത്തിക്കിനെ ഉള്‍പ്പെടുത്തി. വൃധിമാന്‍ സാഹ പരിക്കേറ്റ് പുറത്തുപോയതിന്് പകരമായാണ്് കാര്‍ത്തികിന് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയത്. ഐപിഎല്ലില്‍ കൊല്‍ക്തത്തയ്‌ക്കെതിരായ മല്‍സരത്തിനിടെയാണ് സാഹയ്ക്ക് പരിക്കേറ്റത്.
സാഹ നിലവില്‍ ബിസിസിഐയുടെ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണെന്നും ഇംഗ്ലണ്ട് പര്യടനത്തില്‍ കളിക്കാനാവുമോയെന്ന് നിലവില്‍ പറയാന്‍ കഴിയില്ലെന്നും ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. സാഹയ്ക്ക് ഇംഗ്ലണ്ട് പര്യടനം നഷ്ടമായാല്‍ പകരം ദിനേഷ് കാര്‍ത്തികിന് തന്നെയാവും മുഖ്യ പരിഗണന ലഭിക്കുക. 2007ല്‍ ഇന്ത്യക്കുവേണ്ടി ഇംഗ്ലണ്ടില്‍ ടെസ്റ്റ് കളിച്ച കാര്‍ത്തിക് മൂന്ന് അര്‍ധ സെഞ്ച്വറി നേടി തിളങ്ങിയിരുന്നു.
പരിക്കേറ്റ വിരാട് കോഹ്‌ലിക്ക് പകരം അജിന്‍ക്യ രഹാനെയാവും ഇന്ത്യന്‍ ടീമിനെ നയിക്കുക. ജൂണ്‍ 14നാണ് അഫ്ഗാനിസ്താനെതിരായ ഇന്ത്യയുടെ ടെസ്റ്റ് മല്‍സരം ആരംഭിക്കുന്നത്.

RELATED STORIES

Share it
Top