സാലറി ചലഞ്ച്; അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടി

തിരുവനന്തപുരം: സാലറി ചലഞ്ച് അംഗീകരിക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിസമ്മത പത്രം തരണമെന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയിലേക്ക്. സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കുന്നതിന് മുന്നോടിയായി സര്‍ക്കാര്‍ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടി.
സാലറി ചലഞ്ചിലേക്ക് ശമ്പളം നല്‍കാന്‍ തയ്യാറല്ലാത്ത ജീവനക്കാര്‍ വിസമ്മത പത്രം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് നിര്‍ബന്ധിത സമാഹരണം സാധ്യമല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് ജീവനക്കാര്‍ സാലറി ചലഞ്ചില്‍ നിന്നും പിന്മാറാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിക്കുന്നത്.

RELATED STORIES

Share it
Top