സാറ്റലൈറ്റ് ഫോണ്‍ കണ്ടെത്തി

കൊല്ലം: ദിശതെറ്റി ആലപ്പുഴ തീരത്തടിഞ്ഞ കൂറ്റന്‍ ഡോക്കില്‍ നിന്ന് വേര്‍പെട്ട ടഗ്ഗില്‍ സാറ്റലൈറ്റ് ഫോണ്‍ കണ്ടെത്തി. ടഗ് കൊല്ലം തുറമുഖത്ത് എത്തിച്ചശേഷം അധികൃതര്‍ നടത്തിയ പരിശോധനയിലാണ് സാറ്റലൈറ്റ് ഫോണ്‍ കണ്ടെത്തിയത്. ഇന്ത്യന്‍ തീരത്ത് ഉപയോഗിക്കാന്‍ പാടില്ലാത്ത സാറ്റലൈറ്റ് ഫോണാണ് കണ്ടെത്തിയത്. ഈ സാറ്റലൈറ്റ് ഫോണ്‍ ഇവിടെ ഉപയോഗിച്ചിട്ടുണ്ടോയെന്ന് കസ്റ്റംസിന് പുറമേ മറ്റ് കേന്ദ്ര ഏജന്‍സികളും അന്വേഷിക്കുമെന്ന് കസ്റ്റംസ് സൂപ്രണ്ട് മോഹന്‍ സി പിള്ള അറിയിച്ചു. കൊല്ലം തുറമുഖത്ത് എത്തിച്ച ടഗ്ഗില്‍ ഏഴു ജീവനക്കാരാണുള്ളത്. രണ്ടു ജീവനക്കാര്‍ ഡോക്കിലാണ്. ഈ ഡോക്ക് അമ്പലപ്പുഴ നീര്‍ക്കുന്നത്തിനു സമീപം കടല്‍ത്തീരത്ത് കഴിഞ്ഞ ദിവസം അടിഞ്ഞിരുന്നു. അബൂദബി കമ്പനിയുടെ ജീവനക്കാരാണെങ്കിലും ഒമ്പതുപേരും ഇന്തോനീസ്യന്‍ പൗരന്‍മാരാണ്.

RELATED STORIES

Share it
Top