സാറ്റലൈറ്റ് ഫോണുമായി പിടിയില്‍

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി സാറ്റലൈറ്റ് ഫോണുമായി യാത്ര ചെയ്യാന്‍ ശ്രമിച്ച വിദേശി പിടിയില്‍.
മെക്‌സിക്കോ സ്വദേശി ലൂയീസ് ലവറോയെയാണ് (47) കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷാ വിഭാഗത്തിന്റെ പരിശോധനയില്‍ പിടിയിലായത്.
കഴിഞ്ഞ 13ന് ചേറ്റുവയിലെ ഒരു ആയുര്‍വേദ സ്ഥാപനത്തില്‍ ചികില്‍സയ്ക്കായാണ് എത്തിയത്. തിരികെ നാട്ടിലേക്കു പോവാനെത്തിയപ്പോഴാണു പിടിയിലായത്. ഇയാളെ ഇന്ന് അങ്കമാലി ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

RELATED STORIES

Share it
Top