സാറിഡോണ്‍ അടക്കമുള്ള മൂന്നു മരുന്നുകളുടെ വില്‍പനയ്ക്ക് അനുമതി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞയാഴ്ച നിരോധിച്ച 328 ഫിക്‌സഡ് ഡോസ് കോംബിനേഷന്‍ മരുന്നുകളില്‍ സാറിഡോണ്‍ അടക്കമുള്ള മൂന്നു മരുന്നുകളുടെ വില്‍പനയ്ക്ക് സുപ്രിംകോടതി അനുമതി നല്‍കി. വേദനസംഹാരിയായ സാറിഡോണ്‍, പ്രമേഹത്തിന് ഉപയോഗിക്കുന്ന ഗ്ലൂക്കോനോം പിജി, ആന്റിബയോട്ടിക്കായ ലുപിഡിക്ലോക്‌സ്, ആന്റിബയോട്ടിക് ക്രീം ടാക്‌സിം എഇസഡ് എന്നീ മരുന്നുകള്‍ നിരോധിച്ച 328 മരുന്നുകളില്‍പ്പെടുന്നവയാണ്. ഇതില്‍ സാറിഡോണ്‍, പിരിറ്റോണ്‍ എന്നിവയുടെ വില്‍പനയ്ക്ക് സുപ്രിംകോടതി അനുമതി നല്‍കി. 1988നു മുമ്പ് നിര്‍മാണത്തിലിരുന്ന ഫിക്‌സഡ് ഡോസ് കോംബിനേഷന്‍ മരുന്നുകള്‍ നിരോധിച്ചതില്‍ സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടി.
2017 ഡിസംബറിലെ സുപ്രിംകോടതി ഉത്തരവുപ്രകാരം ഡ്രഗ്‌സ് ടെക്‌നിക്കല്‍ അഡൈ്വസറി ബോര്‍ഡ് (ഡിടിഎബി) പരിശോധിച്ചു നല്‍കുന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ മരുന്നുകളുടെ നിരോധനത്തിന് ശുപാര്‍ശ ചെയ്യാന്‍ കേന്ദ്രത്തിനു കഴിയൂ. എഫ്ഡിസിയില്‍ ഉള്‍പ്പെട്ടിരുന്ന ചേരുവകള്‍ മനുഷ്യശരീരത്തിന് ഹാനികരമാെണന്നതിന് ചികില്‍സാപരമായ ഒരു ന്യായീകരണവുമില്ലെന്നു ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നേരത്തേ വിദഗ്ധസമിതിയെ ചുമതലപ്പെടുത്തിയത്.
ഡിടിഎബിയുടെയും വിദഗ്ധസമിതിയുടെയും ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ഒരു ഗസറ്റ് നോട്ടിഫിക്കേഷനിലൂടെയാണ് എഫ്ഡിസികള്‍ നിരോധിച്ചതായി അറിയിപ്പു നല്‍കിയത്.

RELATED STORIES

Share it
Top