സായുധ സംഘടനാ ബന്ധമാരോപിച്ച് അലിഗഡില്‍കശ്മീരി വിദ്യാര്‍ഥിയെ പുറത്താക്കി

അലിഗഡ്: സായുധ സംഘടനയുമായി ബന്ധമുണ്ടെന്നാരോപിച്ച് കശ്മീരി വിദ്യാര്‍ഥിയെ അലിഗഡ് മുസ്‌ലിം സര്‍വകലാശാല (എഎംയു) പുറത്താക്കി. ഉത്തര കശ്മീരിലെ കുപ്‌വാര സ്വദേശിയായ മന്നന്‍ ബഷീര്‍ വാനി (26)യെയാണ് പുറത്താക്കിയത്. സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിയാണിയാള്‍.എകെ 47 റൈഫിളുമായി വാനി നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് സര്‍വകലാശാലാ അധികൃതര്‍ പറയുന്നു. വാനിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അലിഗഡ് പോലിസ് സൂപ്രണ്ടിന്റെ കത്ത് ലഭിച്ചതിനെത്തുടര്‍ന്ന് വിദ്യാര്‍ഥിയുടെ മുറി  ഉദ്യോഗസ്ഥര്‍ മുദ്രവച്ചതായും അവര്‍ പറഞ്ഞു.ജിയോളജി വിഭാഗത്തിലെ വിദ്യാര്‍ഥിയായ വാനി ജനുവരി രണ്ടിനാണ് ഒടുവില്‍ എത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. വാനിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സര്‍വകലാശാല അന്വേഷണം തുടങ്ങി. എല്ലാ ഹോസ്റ്റലുകളിലും സുരക്ഷാ പരിശോധന ശക്തമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.ശീതകാല അവധി തുടങ്ങുന്നതിനു മുമ്പ് ഈ മാസം 6ന് വാനി കുപ്ാരയിലേക്ക് പോയതാണെന്നു സര്‍വകലാശാലാ അധികൃതര്‍ പറഞ്ഞു. വാനി ഹിസ്ബുല്‍ മുജാഹിദ്ദീന്‍ എന്ന സംഘടനയില്‍ ചേര്‍ന്നിട്ടുണ്ടെന്നാണ് അധികൃതര്‍ സംശയിക്കുന്നത്.

RELATED STORIES

Share it
Top