സായുധ സംഘങ്ങളുടെ ഏറ്റുമുട്ടല്‍ലിബിയയിലെ എണ്ണ ഉല്‍പ്പാദനത്തില്‍ വന്‍ കുറവ്

ട്രിപ്പോളി: വിമത ഗ്രൂപ്പുകള്‍ തമ്മില്‍ അടിക്കടിയുണ്ടാവുന്ന ഏറ്റുമുട്ടല്‍ ലിബിയയിലെ എണ്ണയുല്‍പ്പാദനത്തെ ഗുരുതരമായി ബാധിക്കുന്നു. ദേശീയ എണ്ണയുല്‍പ്പാദന കമ്പനിയാണ് ഈ വിവരം പുറത്തുവിട്ടത്. പ്രതിദിനം നാലര ലക്ഷം ബാരല്‍ ക്രൂഡ് ഓയിലിന്റെയും 70 ദശലക്ഷം ചതുരശ്ര അടി പ്രകൃതിവാതകത്തിന്റെയും കുറവാണ് ഉല്‍പ്പാദനത്തിലുണ്ടായത്.
33 ദശലക്ഷം ഡോളറിന്റെ നഷ്ടമാണു സംഭവിക്കുന്നത്. രാജ്യത്തെ പ്രമുഖ എണ്ണയുല്‍പ്പാദന കേന്ദ്രങ്ങളായ റാസ് ലനൂഫും അല്‍ സിദ്‌റയും സായുധാക്രമണത്തെ തുടര്‍ന്നു കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ അടച്ചിട്ടിരിക്കുകയാണ്. രാജ്യത്തെ എണ്ണയുല്‍പ്പാദനം കുറയുന്നതു നിര്‍മാണ മേഖലയെയും തൊഴില്‍ സാധ്യതകളെയും ഗുരുതരമായി ബാധിക്കുമെന്നാണു വിലയിരുത്തല്‍.
അതേസമയം കിഴക്കന്‍ ലിബിയയിലെ പ്രധാനപ്പെട്ട എണ്ണയുല്‍പ്പാദന കേന്ദ്രങ്ങള്‍ തങ്ങള്‍ നിയന്ത്രണത്തിലാക്കിയതായി ഖലീഫാ ഹഫ്താറിന്റെ നേതൃത്വത്തിലുള്ള സായുധസംഘം അവകാശപ്പെട്ടു. രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയിലെ റാസ് ലനൂഫ്, സിദ്്‌റ എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങളില്‍ ഒരാഴ്ചയോളമായി ഹഫ്താര്‍ വിഭാഗവും എതിരാളികളും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍ നിലനില്‍ക്കുകയായിരുന്നു.

RELATED STORIES

Share it
Top