സായുധ പോരാളികളെ തുടച്ചുനീക്കണമെന്ന് ഇറാന്‍

ദമസ്‌കസ്: സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയില്‍ നിന്നു സായുധ പോരാളികളെ തുടച്ചുനീക്കണമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ശരീഫ്. സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദ്, പ്രധാനമന്ത്രി ഇമാദ് ഖാമിസ് എന്നിവരുമായി ചര്‍ച്ച നടത്താന്‍ എത്തിയതായിരുന്നു അദ്ദേഹം. എല്ലാ സിറിയിന്‍ പ്രദേശങ്ങളും പുനര്‍ നിര്‍മിക്കുകയും ചിതറിപ്പോയ കുടുംബങ്ങളെ ഒന്നിപ്പിക്കുകയും വേണമെന്നും മുഹമ്മദ് ജവാദ് ശരീഫ് പറഞ്ഞു. ഇറാന്‍, റഷ്യ സഹായത്തോടെ സിറിയയില്‍ നിന്നു സായുധ പോരാളികളെ തുരത്തുന്നതിനുള്ള പദ്ധതികള്‍ക്കു രൂപം നല്‍കിയ സാഹചര്യത്തിലാണ് ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനം. ഇറാന്‍ പ്രതിരോധ മന്ത്രി അമര്‍ ഹതാമി നേരത്തേ സിറിയ സന്ദര്‍ശിച്ചു സൈനിക സഹകരണ കരാറുകളില്‍ ഒപ്പിട്ടിരുന്നു. ഏഴു വര്‍ഷം നീണ്ട ആഭ്യന്തര യുദ്ധത്തില്‍ നിന്നു കരകയറുന്നതിനു രാഷ്ട്രീയ, സാമ്പത്തിക, സൈനിക സഹകരണം നല്‍കിവരുകയാണ് ഇറാന്‍

RELATED STORIES

Share it
Top