സായുധാക്രമണത്തിന് സാമ്പത്തിക സഹായം: പ്രധാനി ഗോരക്പൂരില്‍ അറസ്റ്റില്‍

ലഖ്‌നോ: രാജ്യത്ത് സായുധാക്രമണങ്ങള്‍ നടത്തുന്നതിനു പാകിസ്താനില്‍ നിന്നു സാമ്പത്തിക സഹായം വാങ്ങിയ ഗോരക്പൂര്‍ കേസിലെ പ്രധാനി പിടിയിലായി.
ബിഹാറിലെ ഗോപാല്‍ഗനി സ്വദേശി രമേശ് ഷാ (28) ആണ് ഉത്തര്‍പ്രദേശ് മഹാരാഷ്ട്ര സംയുക്ത ഭീകരവിരുദ്ധ സേനയുടെ പിടിയിലായത്. സംഭവത്തിന്റെ പ്രധാന സൂത്രധാരനാണ് ഇദ്ദേഹം. നേരത്തെ കേസുമായി ബന്ധപ്പെട്ട് ആറു പേര്‍ അറസ്റ്റിലായപ്പോള്‍ തന്നെ രമേശിന്റെ പങ്ക് അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു.
പാകിസ്താനില്‍ നിന്നു നേരിട്ടാണ് രമേശ് സാമ്പത്തിക സഹായം സ്വീകരിച്ചിരുന്നതെന്നും അന്വേഷണ സംഘം പറഞ്ഞു. ലശ്കറെ ത്വയിബയുമായും ഇയാള്‍ക്കു ബന്ധമുണ്ട്. കേസില്‍ ഇതുവരെ 10 പേര്‍ കൂടി അറസ്റ്റിലായി. ഗോരക്പൂര്‍, ലഖ്‌നോ, പ്രതാപ്ഗ്ര, റിവാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ അറസ്റ്റിലായത്.
10 മുതല്‍ 20 വരെ ശതമാനമാണ് പണം സ്വീകരിച്ച് വിതരണം ചെയ്യുന്നതിനു കമ്മീഷനായി ലഭിച്ചിരുന്നത്. പണം എന്തിനാണ് എത്തുന്നതെന്നു പോലും അറിയാതെയാണു ചില പ്രതികള്‍ കേസില്‍ കുടുങ്ങിയതെന്നും അന്വേഷണ സംഘം പറഞ്ഞു. ഒരു കോടിയോളം രൂപയാണ് ഇത്തരത്തില്‍ വിതരണത്തിനെത്തിയത്.

RELATED STORIES

Share it
Top