സായുധര്‍ തട്ടികൊണ്ട് പോയെന്ന ആരോപിക്കപെടുന്ന പോലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തിശ്രീനഗര്‍:  സായുധര്‍ തട്ടിക്കൊണ്ടു പോയതായി കരുതുന്ന ജമ്മു കശ്മീര്‍ പൊലീസിലെ ഉദ്യോഗസ്ഥനെ മൃതദേഹം നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച വൈകുന്നേരമാണ് ജവൈദ് അഹമ്മദ് ദറിന്റെ മൃതദേഹം കണ്ടെത്തിയത്. ഷോപ്പിയാനിലെ കച്ച്ദൂര ഗ്രാമവാസിയായ അഹമ്മദ് ദറിനെ വീട്ടില്‍ നിന്ന് പുറത്തുപോയപ്പോഴാണ് കാണാതായത്. തുടര്‍ന്ന് സൈന്യവും പൊലീസും സംയുക്തമായി തിരച്ചില്‍ നടത്തി വരികയായിരുന്നു.ശ്രീനഗറില്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് എത്തി സുരക്ഷാ ഒരുക്കങ്ങള്‍ വിലയിരുത്തിയ ദിവസം തന്നെയാണ് പൊലീസുകാരനെ കാണാതായത്. ജമ്മു കശ്മീരില്‍ സുരക്ഷ ശക്തമാണെന്നും ജനങ്ങള്‍ക്കായി മികച്ച ഭരണം സംസ്ഥാനത്ത് ഉറപ്പാക്കുന്നുണ്ടെന്ന് ഇതിന് ശേഷം അദ്ദേഹം ട്വീറ്റ് ചെയ്യുകയും ചെയ്തു.

RELATED STORIES

Share it
Top