സാമ്രാജ്യത്വശക്തികള്‍ ഇസ്‌ലാമിനെ ഭയക്കുന്നു- പുസ്തകചര്‍ച്ചകൊച്ചി: സാമ്രാജ്യത്വശക്തികള്‍ ഇസ്‌ലാമിനെ ഭയക്കുന്നുവെന്ന് എഴുത്തുകാരന്‍ ഷാജഹാന്‍ ഒരുമനയൂര്‍. തേജസ് ബുക്‌സ് പ്രസിദ്ധീകരിച്ച പ്രഫ. പി കോയ(കലീം)യുടെ വംശഹത്യകള്‍, ഇസ്‌ലാമോഫോബിയ (വിവര്‍ത്തനം) പുസ്തകചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്‌ലാമിന്റെ വിവിധ വിഭാഗങ്ങളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നില്ല. പകരം ഇസ്‌ലാം എന്ന മതത്തിനു നേരെയാണ് ആക്രമണങ്ങള്‍. ആധുനിക സമൂഹം ഇസ്‌ലാമിനെ ഏറെ തെറ്റിദ്ധരിച്ചിരിക്കുന്നു. അതിലേക്കുള്ള നേര്‍ക്കാഴ്ചയാണ് കലീം തര്‍ജമ ചെയ്ത എഴുത്തുകാരി ദീപ കുമാറിന്റെ ഇസ്‌ലാമോഫോബിയയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇസ്‌ലാം പേടി മനപ്പൂര്‍വം സമൂഹത്തിലേക്ക് കുത്തിവയ്ക്കപ്പെടുന്നുവെന്ന് പുസ്തകചര്‍ച്ചയില്‍ പങ്കെടുത്ത് റിട്ട. ഐപിഎസ് ഉദ്യോഗസ്ഥനും ഗ്രന്ഥകാരനുമായ അബ്ദുല്‍ ഹമീദ് ചൂണ്ടിക്കാട്ടി. പാശ്ചാത്യരാജ്യങ്ങള്‍ക്കിടയില്‍ അമേരിക്ക പോലുള്ള സാമ്രാജ്യത്വശക്തികള്‍ ഈ അജണ്ടയിലൂന്നിയാണു പ്രവര്‍ത്തിക്കുന്നത്. ഇസ്‌ലാം പേടി ഇവിടെ പകര്‍ന്നുനല്‍കി അതു ചൂഷണം ചെയ്യുകയാണ് ഈ ശക്തികളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തേജസ് പബ്ലിക്കേഷന്‍ എഡിറ്റര്‍ ടി കെ ആറ്റക്കോയ പുസ്തകചര്‍ച്ചയില്‍ അധ്യക്ഷത വഹിച്ചു. സി എസ് മുരളി വിമര്‍ശനാത്മകമായി പുസ്തകങ്ങളെ വിലയിരുത്തി. വി പ്രഭാകരന്‍, അഡ്വ. എന്‍ എം സിദ്ദീഖ്, അഡ്വ. തുഷാ ര്‍ നിര്‍മല്‍ സാരഥി, കെ ഐ ഹരി,  എം ബി ഹുസയ്ന്‍ ബദരി, കെ എ മുഹമ്മദ് ഷെമീര്‍, മാഹിന്‍, സി എ ഹാഷിം, കെ കെ അമീര്‍ സംസാരിച്ചു.

RELATED STORIES

Share it
Top