സാമ്പത്തിക സംവരണത്തിനെതിരേ യോജിച്ച പോരാട്ടം: സാംബവ മഹാസഭ

ചാലക്കുടി: ജനുവരി ഒന്ന് മുതല്‍ നടപ്പില്‍ വരുത്തിയ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് നിയമനങ്ങളിലെ സംവരണ നഷ്ടം ഒഴിവാക്കാന്‍ നിയമഭേദഗതി വേണമെന്ന് സാംബവ മഹാസഭ സംസ്ഥാന അവകാശ പ്രഖ്യാപന സമ്മേളനം ആവശ്യപ്പെട്ടു. സാമ്പത്തിക സംവരണത്തിനെതിരെ എസ്എന്‍ഡിപി യോഗം ഉള്‍പ്പെടെയുള്ള സംഘടനകളുമായി യോജിച്ച് സമരം നടത്തുവാനും തീരുമാനിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി രാമചന്ദ്രന്‍ മുല്ലശ്ശേരി അവകാശപ്രഖ്യാപനം നടത്തി. നേരത്തെ മുന്‍ എംഎല്‍എ ഡോ.സി സി പ്രസാദിന്റെ ജന്മശതാബ്ദി സമ്മേളനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സാംബവ മഹാസഭ സംസ്ഥാന പ്രസിഡന്റ് പി കെ ശങ്കര്‍ദാസ് അധ്യക്ഷത വഹിച്ചു. അകാശവാണി മുന്‍ സ്റ്റേഷന്‍ ഡയറക്ടര്‍ കെ എ മുരളീധരന്‍ ഡോ. സി സി പ്രസാദ് അനുസ്മരണ പ്രഭാഷണം നടത്തി. നഗരസഭ കൗണ്‍സിലര്‍ ബിജു എസ് ചിറയത്ത്, ജനതാദള്‍ ജില്ലാ പ്രസിഡന്റ് യൂജിന്‍ മോറോലി എന്നിവര്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകളെ ഡോ. സി സി പ്രസാദ് ജന്മശതാബ്ദി പുരസ്‌ക്കാരം നല്‍കി ആദരിച്ചു.

RELATED STORIES

Share it
Top