സാമ്പത്തിക സംവരണം ഭരണഘടനാവിരുദ്ധം: എംഎസ്എസ്‌

കോട്ടയം: സാമ്പത്തിക സംവരണം ഭരണഘടനാപരമായ സംവരണ പരിരക്ഷകളെ അട്ടിമറിക്കാനുളള നീക്കത്തിന്റെ ഭാഗമാണെന്ന് മുസ്‌ലിം സര്‍വീസ് സൊസൈറ്റി വാര്‍ഷിക ജില്ലാ കൗണ്‍സില്‍ അംഗീകരിച്ച പ്രമേയം അഭിപ്രായപ്പെട്ടു. അഞ്ചു വര്‍ഷം തുടര്‍ച്ചയായി ഹജ്ജിന് അപേക്ഷ നല്‍കുന്നവര്‍ക്ക് നറുക്കെടുപ്പില്ലാതെ മുന്‍വര്‍ഷങ്ങളില്‍ തിരഞ്ഞെടുത്തതുപോലെ തുടര്‍ന്നും ഹജ്ജിന് അവസരം നല്‍കണമെന്ന്് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എന്‍ ഹബീബിന്റെ അധ്യക്ഷതയില്‍ കൂടിയ കൗണ്‍സില്‍ യോഗം ആലപ്പുഴ ജില്ലാ പ്രസിഡന്റെ അഡ്വ. കെ നജീബ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഷൈജു ഹസ്സന്‍, വി എസ് സിദ്ദീക്ക് എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി എന്‍ ഹബീബ് (പ്രസിഡന്റ്), വി എസ് സിദ്ദീക്ക് (ജനറല്‍ സെക്രട്ടറി), എം എസ് മുഹമ്മദാലി (ഖജാഞ്ചി) എന്നിവരെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി കെ എം എ സലിം, കെ എം രാജ, അബ്ദുല്‍ സലിം എന്നിവരെയും സെക്രട്ടറിമാരായി കെ എസ് ഹലീല്‍ റഹ്മാന്‍, എ എ ഇബ്രാഹിംകുട്ടി, അഡ്വ. സരിത് സലിം, സംസ്ഥാന കൗണ്‍സിലര്‍മാരായി ഷൈജു ഹസ്സന്‍, എന്‍ പി അബ്ദുല്‍ അസീസ്, ഷംസുദ്ദീന്‍ കുമ്മനം, ടി എം നാസര്‍ എന്നിവരെയും തിരഞ്ഞെടുത്തു.

RELATED STORIES

Share it
Top